ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനും നല്ല സിനിമകളുടെ കൂട്ടുകാരന് അനുരാഗ് കശ്യപും ഒന്നിക്കുന്നു. ഷാരൂഖിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അനുരാഗ് ചിത്രം ഒരുക്കാന്‍ സമ്മതം മൂളിയിരിക്കുന്നത്.
സമകാലീന വിഷയങ്ങളിലൂന്നി സംവിധാനം ചെയ്ത ഗാഗ്സ് ഓഫ് വസേയ്പൂര്‍ എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിന് പിന്നാലെയാണ് ഷാരൂഖിനായി അനുരാഗ് ചിത്രമൊരുക്കുന്ന കാര്യം പുറത്തുവന്നിരിക്കുന്നത്. ഗുലാല്‍, ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്സ് എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ ഷാരൂഖാനെ പ്രേരിപ്പിക്കുന്നത് ബോക്സ് ഓഫീസില്‍ തുടരെ തുടരെ തന്റെ ചിത്രങ്ങള്‍ വിജയം കൊയ്യാതെ മടങ്ങിയതിന് പരിഹാരം തേടാനായുള്ള നീക്കമായും ഇതിനെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: