ലോസ്ആഞ്ചല്‍സ്: ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ജീവിതം സിനിമയാകുന്നു. പ്രശസ്ത എഴുത്തുകാരന് വാള്‍ട്ടര്‍ ഇക്സണ് എഴുതിയ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് ഹോളിവുഡില്‍ സിനിമയൊരുക്കുന്നത്. ഇതിന്റെ വിതരണാവകാശം സോണി പിക്ചേഴ്സ് സ്വന്തമാക്കി.
ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ബെന്ഫ്രാങ്കളിന് എന്നിവരുടെ ജീവചരിത്രമെഴുതി ചരിത്രം സൃഷ്ടിച്ച ഇക്സണ് രണ്ട് വര്‍ഷമായി 40 ലേറെ അഭിമുഖമാണ് ജോബ്സുമായി നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇക്സണ് അഭിമുഖം നടത്തിയിട്ടുണ്ട്. ടൈം മാഗസിന്റെ മുന്‍ മാനേജിംഗ് എഡിറ്ററായ ഇക്സണ് ഇപ്പോള്‍ ആസ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനാണ്. ‘ഐ സ്റ്റീവ് ദ ബുക്ക് ഓഫ് ജോബ്സ് ബട്ട് വുഡ് നൗ ബി കാള്‍ഡ് സ്റ്റീവ് ജോബ്സ്’ എന്നാണ് പുസ്തകത്തിന് നാമകരണം ചെയ്തിട്ടുള്ളത്. ഈ ജീവചരിത്ര പുസ്തകം എത്രയും വേഗം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സ്പീഡ്, സേവിംഗ് പ്രൈവറ്റ് റിയാന്‍, സോഴ്സ് കോഡ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച് പ്രശസ്തി നേടിയ മാര്‍ക്ക് ഗോര്‍ഡനാണ് ഈ ചിത്രവും നിര്‍മിക്കുക. കാന്‍സറിനെത്തുടര്‍ന്ന് 56 കാരനായ ജോബ്സ് കഴിഞ്ഞ ബുധനാഴ്ചയാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: