ഡ്യൂപ്ലിക്കേറ്റിനുശേഷം നടന് സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന പുതിയ ചിത്രമാണ് ഫീമെയില്‍ ഉണ്ണികൃഷ്ണന്. ചിത്രശലഭങ്ങളുടെ വീട് എന്ന ചിത്രത്തിന്റെ സംവിധായകന് കെ.ബി.മധുവാണ് ഫീമെയില്‍ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്തിരിക്കുന്നത്. നല്ലജോലിയും രൂപഭംഗിയും ജീവിതസാഹചര്യങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടും ഉണ്ണികൃഷ്ണന്റെ പെണ്‍ശബ്ദം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്റെ പെണ്‍ശബ്ദം ഇഷ്ടപ്പെട്ട് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഗൗരി ഉണ്ണികൃഷ്ണന്റെ ജീവിതത്തില്‍ അന്യം നിന്നിരുന്ന സന്തേഷത്തെ കൂടെ കൊണ്ടുവരുന്നു. പക്ഷേ പ്രശ്നങ്ങള്‍ അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഒടുവില്‍ ഉണ്ണികൃഷ്ണന് നാടുവിടുന്നു.
ഉണ്ണികൃഷ്ണനായി സുരാജ് വെഞ്ഞാറമ്മൂടും ഗൗരിയായി പുതുമുഖം മഹാലക്ഷമിയും വേഷമിടുന്നു. അനൂപ്മേനോന്, സലീംകുമാര്‍, ജഗദീഷ്, കലാരഞ്ജിനി, ശോഭാമോഹന്‍, ബിജുക്കുട്ടന്, ദേവന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആര്.ആര്. എന്റര്ടെയ്ന്മെന്റാണ് സീനായ് മൂവീസ് ഇന്റര്‍ നാഷ്ണല്‍ നിര്‍മ്മിക്കുന്ന ചിത്രം തിയ്യേറ്ററുകളിലെത്തിക്കുക. സുധീഷ് ജോണിന്റേതാണ് തിരക്കഥയും സംഭാഷണവും. കൈതപ്രത്തിന്റെ വരികള്‍ക്ക് ഷാജി സുകുമാരനാണ് ഈണം പകര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: