ദീപാവലി റിലീസായി എത്തിയ വേലായുധം മികച്ച ഓപ്പണിംഗ് കരസ്ഥമാക്കി മുന്നേറുന്നു. പ്രദര്‍ശിപ്പിച്ച തിയേറ്ററുകളിലെല്ലാം നിറഞ്ഞ സദസ്സിലോടുന്ന വിജയ് ചിത്രത്തിന് കൂടുതല്‍ ആവശ്യക്കാരും എത്തിയിട്ടുണ്ട്.
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ‘രാ വണ്‍’,ആക്ഷന്‍ ഹീറോ സൂര്യയുടെ ‘ഏഴാം അറിവ്’ എന്നിവക്കൊപ്പം ദീപാവലി റിലീസായാണ് ഇളയദളപതി വിജയ്യുടെ വേലായുധവും തിയേറ്ററുകളിലെത്തിയത്. എന്നാല്‍ മറ്റ് സിനിമകളെ പിന്തള്ളി മികച്ച ഓപ്പണിംഗ് വേലായുധം കരസ്ഥമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ അഞ്ഞൂറിലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ജനങ്ങളുടെ ആവേശവും തിരക്കും കണക്കിലെടുത്ത് തിയേറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം കൂടുതല്‍ പ്രിന്റുകള്‍ തിയേറ്ററുകളില്‍ എത്തിക്കാനുള്ള തിരക്കിലാണ് നിര്‍മാതാക്കള്‍. എന്നാല്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
വിജയ് ജെനീലിയ, ശരണ്യമോഹന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ആസ്കര്‍ ഫിലിംസിന്റെ ബാനറില്‍ വി.രവിചന്ദ്രന്‍ നിര്‍മിച്ച് എം.രാജയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: