സീരിയല്‍ സംവിധാനരംഗത്ത് സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന് കെ.കെ. രാജീവ് ഒരുക്കുന്ന ആദ്യചിത്രമാണ് ‘ഞാനും എന്റെ ഫാമിലിയും’. ജയറാം നായകനാകുന്ന ചിത്രത്തിന്റെ കഥ ചെറിയാന് കല്‍പ്പകവാടിയുടേതാണ്. മംതമോഹന്ദാസാണ് നായിക.
ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ ഉടന്‍ തന്നെ ആരംഭിക്കും. 2012 ലെ ജയറാമിന്റെ ആദ്യചിത്രമെന്ന രീതിയില്‍ ഇത് പുറത്തെത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മനോജ്.കെ.ജയന്, ജഗതിശ്രീകുമാര്‍, നിത്യാമേനോന്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഞാനും എന്റെ ഫാമിലിയും സെവന് ആര്‍ട്സിനുവേണ്ടി ജി.പി.വിജയകുമാറാണ് നിര്‍മ്മിക്കുന്നത്.
കമല്‍ സംവിധാനം നിര്‍വഹിച്ച സ്വപ്നസഞ്ചാരിയും ജയരാജിന്റെ നായികയുമാണ് ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ജയറാം ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: