രാഗം മൂവീസിന്റെ ബാനറില്‍ രാജു മള്ളിയത്ത് നിര്‍മിച്ച് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിച്ച ഈ അടുത്തകാലത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്ദ്രജിത്ത്, മുരളി ഗോപി, അനൂപ് മേനോന്, മൈഥിലി, ലെന, ജഗതി ശ്രീകുമാര്‍, നിഷാന്‍, തനുശ്രീഘോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.
സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് ചെറുപ്പക്കാരുടെ കഥയാണ് ഈ അടുത്ത കാലത്ത്. ഇവരുടെ ജീവിതത്തില്‍ വന്നുചേരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഷെഹ്നാദ് ജലാലാണ് ഛായാഗ്രാഹകന്‍. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ അവസാനിച്ചതായും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞതായും പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: