ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാല ക്രിസ്മസിന്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ടീമായ ലാല്‍ ജോസ്-ദിലീപ്-ബെന്നി പി. നായരമ്പലം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ക്രിസ്മസിന് മോടികൂട്ടാന്‍ ക്രിസ്മസ് റിലീസായി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചാന്ത് പൊട്ടിന്റെ വിജയത്തിനുശേഷം ഇവരൊരുമിക്കുന്ന ആദ്യ ചിത്രം എന്ന സവിശേഷതകൂടി ഇതിനുണ്ട്. നിരവധി കോമഡി രംഗങ്ങള്‍ ചേര്‍ത്ത് ആഘോഷമായി തന്നെയാണ് ഈ ചിത്രം പുറത്തിറങ്ങുക. ഒരു സ്പാനിഷ് യുവതിയുമായി പ്രണയത്തിലാകുന്ന നായകന്റെ പ്രേമ സല്ലാപങ്ങളും നര്മരസങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
ഒരു മിമിക്രി താരത്തിന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം ഇയാള്‍ ഒരു ഷെഫായിത്തീരുന്നു. ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് ആസ്ട്രിയന്‍ മോഡല്‍ ഡാലിയേലയാണ്. കൂടാതെ കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: