വിക്രമിനെ നായകനാക്കി പ്രമുഖ സംവിധായകന് സുശീന്ദ്രനൊരുക്കുന്ന ‘രാജപാട്ടെ’ ഡിസംബറില്‍ തിയേറ്ററുകളിലെത്തും. ആദ്യം ദീപാവലി റിലീസായി പുറത്തിറക്കണമെന്നാണു കരുതിയിരുന്നതെങ്കിലും ഇളയദളപതി വിജയ്യുടെ ‘വേലായുധ’വും ആക്ഷന്‍ ഹീറോ സൂര്യയുടെ ‘ഏഴാംഅറിവ’ും മത്സരത്തിനെത്തിയതോടെ പിന്മാറുകയായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ ഒരു ഗാനരംഗത്ത് പതിനാല് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിക്രമിന് നായികയായെത്തുന്നത് ദീപാസേത്തയാണ്. ശ്രേയാശരണും റീമാസെന്നും ഐറ്റം നമ്പരുകളില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അന്ന്യന്, പിതാമഹന് എന്നിവപ്പോലെതന്നെ രാജപാട്ടെയും പ്രേക്ഷകശ്രദ്ധ നേടുന്ന വിക്രമിന്റെ ഒരു വ്യത്യസ്ത ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: