ജാന്‍ മൂവിസിന്റെ ബാനറില്‍ ഷൈജുമോന്‍ നന്മണ്ട നിര്‍മ്മിച്ച് സയ്യദ് ജിഫ്രി സംവിധാനം ചെയ്യുന്ന പങ്കായത്തില്‍ ശ്വേതാമേനോന് നായികയാകുന്നു.
കഥ ബിനീഷ് ഒറവില്‍, തിരക്കഥ, സംഭാഷണം സി.ആര്. ചന്ദ്രന്, ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം ശ്യാം ധര്മ്മന്, ഛായാഗ്രഹണം മുരളീകൃഷ്ണ, നൃത്തം കൂള്‍ ജയന്ത്, എച്ച്.ടി. സൊലുഷന് ശ്രീധര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സാബു ഭാസ്ക്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എം.എ.നവാസ്,മോഹന്‍ കേളോത്ത്, ശ്വേതാ മേനോന്, ലാല്‍, ബിജുമേനോന്, വിജയരാഘവന്, ഹരിശ്രീ അശോകന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരോടൊപ്പം ബ്രട്ടീഷ് നടന് ലീമാര്ട്ടിനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വാര്‍ത്താവിതരണം ടി.മോഹന്‍ദാസ്.
കോഴിക്കോടും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: