കുല്‍താര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.എ.റഷീദ് നിര്‍മിച്ച് ഷെറി രചനയും,സംവിധാനവും നിര്‍വഹിച്ച ചിത്രം ആദിമദ്ധ്യാന്തം ശ്രദ്ധേയമാകുന്നു. നാലുവയസ്സുകാരന് ഏകലവ്യന്റെ മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാത്രിയോടും പകലിനോടുമുള്ള അവന്റെ കാഴ്ചപ്പാടുകള്‍, പകല്‍ക്കാഴ്ചകള്‍ അവന് ആസ്വാദ്യമാകുമ്പോള്‍ രാത്രിയുടെ കാഴ്ചയില്‍ മരണവും ജീവിതവും തമ്മിലുള്ള അതിര് വരമ്പുകള്‍ ഇല്ലാതാവുകയാണ്. രണ്ടിന്റെയും നിഗൂഢതകളാണ് അവനെ ഭയപ്പെടുത്തുന്നത്. ചിരിയും കരച്ചിലും കറുപ്പിലും വെളുപ്പിലുമായുള്ള അവന്റെ വിഭ്രമങ്ങള്‍.
വൃദ്ധരായ മൂന്നംഗങ്ങളുള്ള വീടാണത്. മരണം എപ്പോഴും അവിടെ കടന്നെത്താം. സന്ധ്യ കഴിഞ്ഞാല്‍ വൃദ്ധരെ തേടിയെത്തുന്നത് മരണമാണെന്ന് വിശ്വസിക്കുന്ന അവന് ആകാശവും ആകാശക്കാഴ്ചകളും ഭീകരമാകുന്നു. അമ്മയുടെ വയറ്റില്‍ ജനിക്കാനിരിക്കുന്ന അനുജത്തിക്കുട്ടിയെ ഓര്‍ക്കുമ്പോഴാണ് പിന്നെ അവന് ആകാശം തെളിഞ്ഞു സുന്ദരമാകുന്നത്.
കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരണം നടന്ന ഈ ചിത്രം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടുചിത്രങ്ങളിലൊന്നാണ്. ഇന്ദ്രന്‍സ്, മാമുക്കോയ കോഴിക്കോട് ശാരദ, സജിത മഠത്തില്‍, ശ്രീകല തുടങ്ങിയവരാണ് അഭിനേതാക്കള്‍. തളിപ്പറമ്പ് നെല്ലിപ്പറമ്പ് സ്ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി മാധവനാണ് നാലുവയസ്സുകാരന് കുട്ടിയായി അഭിനയിക്കുന്നത്.
ഛായാഗ്രഹണം ജലീല്‍ ബാദുഷ, എഡിറ്റിംഗ് സലീഷ് ലാല്‍, സംഗീതം സജിറാം, കലാസംവിധാനം രാമകുമാര്‍, വസ്ത്രാലങ്കാരം വിജേഷ് വിശ്വന്, മേക്കപ്പ് റഷീദ്, പിആര്‍ഒ ബിജു പുത്തൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: