ഉപ്പൂറ്റികള്‍ ഉയര്‍ത്തി കാല് വിരലുകളില്‍ മാത്രം ഊന്നി ഇരുന്നുകൊണ്ട് പക്ഷികള്‍ നടക്കുന്നതുപോലെ നടക്കുന്നതാണ് ഖഗാസനം. പ്രാര്‍ത്ഥന, ധ്യാനം മുതലായ ആസനങ്ങളില്‍ ഇരിയ്ക്കാന്‍ മുട്ടും കാലും വഴങ്ങാത്തവര്‍ ഇതു ചെയ്തു ശീലിച്ചാല്‍ എളുപ്പമുണ്ടാകും. കാലുകളില്‍ രക്തചംക്രമണം ശരിയായി നടക്കാത്തവര്‍ക്കും ഇതു നല്ലതാണ്.
മലബന്ധം ഉള്ളവര്‍ക്ക് ഖഗാസനം വളരെ ഉപകാരപ്രദമാണ്. അവര്‍ ആദ്യം രണ്ട് ഗ്ലാസ് പച്ചവെള്ളം കുടിച്ചതിന് ശേഷം ഖഗാസനം അഭ്യസിക്കുക. വീണ്ടും ഓരോ ഗ്ലാസ് വെള്ളം കുടിച്ച ശേഷം മൂന്നോ നാലോ പ്രാവശ്യം ഖഗാസനം ഓരോ മിനിറ്റ് വീതം അഭ്യസിക്കുക. അങ്ങനെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. കാലത്ത് വെറും വയറ്റിലാണ് ഇത് ചെയ്യേണ്ടത്. ഒരാഴ്ച തുടര്‍ച്ചയായി എല്ല ദിവസവും കാലത്ത്, പിന്നീട് ആവശ്യം വരുമ്പോഴും ഖഗാസനത്തെ ആശ്രയിക്കുക.
പണ്ട് പെണ്‍കുട്ടികള്‍ ഇരുന്നുകൊണ്ട് നടക്കുന്ന ഒരു കളിയുണ്ടായിരുന്നു. ആ കളി ഖഗാസനത്തില് ഇരുന്നുകൊണ്ടാണ്. അടിവയറ്റിലെ മസിലുകള്‍ക്കും അരക്കെട്ടിലെ അസ്ഥികള്‍ക്കും അയവും വഴക്കവും കിട്ടുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് പ്രസവം ഒരു പ്രശ്നമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: