ന്യൂദല്‍ഹി: ട്രെയിനുകളില്‍ ഗാര്‍ഡുകളുടെ സേവനത്തിനു പകരം ഉപകരണം സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. ലോക്കോപൈലറ്റും ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള വാഗണുമായുള്ള ബന്ധം നിലവില്‍ നിര്‍വഹിക്കുന്നത് ഗാര്‍ഡുമാരാണ്. എല്ലാ വാഗണുകളും ട്രെയ്നിലുണ്ടെന്ന് ഉറപ്പാക്കുന്നതും ഗാര്‍ഡുമാരാണ്. ഇവരുടെ ജോലി ഉപകരണം സ്ഥാപിച്ച് അതുവഴി ചെയ്യിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.
‘എന്‍ഡ് ഓഫ് ടെലിമെട്രി’ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. കാബ് ഡിസ്പേ യൂണിറ്റും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റുമുള്ള ഈ യൂണിറ്റില്‍ റേഡിയോ ട്രാന്‍സ്മിറ്ററിലൂടെയാണ് വിവരകൈമാറ്റം നടക്കുക.
ഒരു സെറ്റ് ഉപകരണത്തിന് ഏകദേശം പത്ത് ലക്ഷം രൂപയാണ് വില. ആയിരം ട്രെയിനുകളിലാണ് ഉപകരണം സ്ഥാപിക്കുന്നത്. എന്‍ഡ് ഓഫ് ടെലിമെട്രി വാങ്ങുന്നതിന് 100 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.
















