മാനന്തവാടി: വയനാട്ടിലെ കർഷകരുടെ പാരമ്പര്യ കൃഷിരീതികൾ പഠിക്കാൻ കേരള കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളെത്തി.തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ 48 വിദ്യാർത്ഥികളാണ് നാല് ദിവസത്തെ സന്ദർശനത്തിനെത്തിയത്.വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആതിഥേയത്തിൽ ജില്ലയിലെ വിവിധ കർഷകരെ വിദ്യാർത്ഥികൾ നേരിൽ കണ്ടു.പഠനത്തിന്റെ ഭാഗമായി ഗ്രാമീണ പ്രവർത്തി പരിചയത്തിനായാണ് വിദ്യാർത്ഥികൾ വയനാട്ടിലെത്തിയത് ‘ മാനന്തവാടി താലൂക്കിലെ എടമുണ്ട ,ഇല്ലത്തു മൂല, ബോയ്സ് ടൗൺ ഔഷധസസ്യ ഉദ്യാനം, ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ, റേഡിയോ മാറ്റൊലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കർഷകരുമായി സംവദിച്ച വിദ്യാർത്ഥികൾ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.വിദഗ്ധ ഉപദേശങ്ങളും നൽകി. കുരുമുളക് കൃഷിയെ റ്റു റാച്ച് കൂടുതൽ പഠിക്കാൻ കഴിഞുവെന്നും കൃഷിയോട് കൂടുതൽ പ്രതിബദ്ധതയുള്ളവരാണ് വയനാട്ടിലെ കർഷകരെന്ന് മനസ്സിലാക്കാൻ കഴിഞുവെന്നും സംഘതലവൻ ശ്രീനാഥ് പറഞ്ഞു. ശാസത്രീയമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ ആവശ്യമായിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂ.എസ്.എസ്.ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളിയുടെ ‘ നേതൃത്വത്തിൽ ജില്ലയിൽ സർവ്വകലാശാലാ വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: