തുറവൂര്‍: നാട്ടിലെങ്ങും ജൈവ പച്ചക്കറി വ്യാപകമാകുമ്പോള്‍ മൂന്ന് നാലടി പൊക്കമുള്ള നാടന്‍ ചീരയില്‍ നിന്നും വിത്തൊരുക്കി വ്യാപനം നടത്തി വ്യത്യസ്തനാകുകയാണ് ഷൈജു. തുറവൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തിരുമല ഭാഗം കരേച്ചിറ ഷൈജു വാണ് ആകെയുള്ള നാല് സെന്റിലും സമീപ പുരയിടത്തും ചീര കൃഷി നടത്തി വ്യത്യസ്തനാകുന്നത്. പുലര്‍ച്ചെ നാലിന് സമീപ വീടുകളിലെ പാല്‍ കറവയും കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലെത്തിയാല്‍ പിന്നെ ചീര കൃഷിതോട്ടത്തില്‍ കൃഷി പണി തുടങ്ങും. നാട്ടിലെങ്ങും പച്ചക്കറി നടത്തുന്നത് നല്ല പുരയിടത്തിലും കൃഷിയിടത്തിലാകുമ്പോള്‍ ഷൈജുവിന്റെ കൃഷി ഉപ്പ് വെള്ളത്താല്‍ ചുറ്റപ്പെട്ട കരിനിലത്തിന്റെ ചിറയിലാണന്നതാണ് മറ്റൊരു പ്രത്യേകത. ഉപ്പ് വെള്ളം കയറ്റിയിട്ടിരിക്കുന്ന തുറവൂര്‍ കരിനിലത്തിന്റെ കിഴക്കേച്ചിറയായ കരേച്ചിറയ്‌ക്ക് കിഴക്ക് ഭാഗത്തും ഉപ്പ് വെള്ളം നിറഞ്ഞ തോടാണ് .ചീര നനയ്‌ക്കണമെങ്കില്‍ അമ്പത് മീറ്റര്‍ അകലെ നിന്ന് വെള്ളം കോരി കൊണ്ടുവരണം. നാടന്‍ ചീര സാധാരണ ഗതിയില്‍ ഒരു മീറ്റര്‍ നീളമുണ്ടാവുമ്പോഴാണ് വിളവെടുക്കുന്നത്. തൊണ്ണൂറ് ദിവസം കഴിയുമ്പോള്‍ വിളവിന് പാകമാകുന്ന ചീരയാണ് നാടന്‍ ചീര.ഷൈജുവിന്റെ കൃഷിയിടത്തിലെ നാടന്‍ ചീരയും തൊണ്ണൂറാം ദിവസം വിളവെടുക്കാം. പക്ഷെ, പൊക്കം ഏകദേശം മൂന്ന്, നാല് അടിയാകും എന്നതാണ് പ്രത്യേകത. ഷൈജു ആലപ്പുഴ ജില്ലയിലെ ശരീര സൗന്ദര്യ മത്സരത്തിലും മിസ്റ്റര്‍ ആലപ്പുഴ റണ്ണറപ്പായും തിരഞ്ഞടുത്തിട്ടുണ്ട്. കൂടാതെ ചേര്‍ത്തല തുറവുര്‍ പറയകാട്, എരമല്ലൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ ജിംനേഷ്യം സ്‌കൂളുകളില്‍ മികച്ച കോച്ചായും പ്രവര്‍ത്തിക്കുന്നു. ഷൈജുവിനെ സഹായിക്കാന്‍ ഭാര്യ വിലാസിനിയും അമ്മ കാര്‍ത്തികയും മക്കളായ പ്രത്യുഷയും അമ്പാനിയും എപ്പോഴും കൂടെയുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: