ജാതകത്തില്‍ ബുധന്‍ ദുര്‍ബലനായ വ്യക്തിക്ക് ബുദ്ധിശക്തി പ്രായേണ കുറവായിരിക്കും. സംഭാഷണത്തില്‍ വൈകല്യം, മനസ്സിലുള്ളത് ഫലപ്രദമായി പറയാന്‍ കഴിവില്ലായ്മ, ദുര്‍ബലമായ ഓര്‍മ്മശക്തി എന്നിവയും ഇക്കൂട്ടരുടെ ലക്ഷണങ്ങളാണ്.
കണക്കുകൂട്ടലുകളോടെ ഒരു കാര്യം നടപ്പിലാക്കി വിജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല. അപക്വത പ്രകടിപ്പിക്കുക, വിഡ്ഡിത്തങ്ങള് സംസാരിക്കുക, സ്വയം നിയന്ത്രണശേഷി ഇല്ലാതിരിക്കുക, പകല്‍ക്കിനാവുകള്‍ വ്യാപരിക്കുക, മനോനിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാതിരിക്കുക, എഴുത്തുകുത്തുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശേഷി ഇല്ലാതിരിക്കുക, മാതുലനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുക, ചഞ്ചലസ്വഭാവം പ്രകടിപ്പിക്കുക, ശ്രദ്ധയോടെ ഒരു കാര്യത്തിലും മുഴുകാന്‍ കഴിയാതെ വരിക ഇവയൊക്കെ ഇക്കൂട്ടരില്‍ കാണാന്‍ കഴിയുന്ന പ്രത്യേകതകളാണ്.
ബുധന്‍ ദുഷ്ടഗ്രഹങ്ങളുടെ യോഗദൃഷ്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ കൗശലം, ചതി, വക്രബുദ്ധി എന്നിവ പ്രകടിപ്പിക്കും. അസത്യം പറയുക, ഊമക്കത്തുകള്‍ എഴുതുക, കള്ളയൊപ്പുകള്‍ ഇടുക എന്നിവയും ഇവര്‍ ചെയ്തേക്കാവുന്ന കര്‍മ്മങ്ങളാണ്. ബുദ്ധിവൈകല്യങ്ങള്, ഞരമ്പുരോഗം, ഉന്മാദം എന്നിവ ഇക്കൂട്ടര്‍ പ്രകടിപ്പിക്കാറുണ്ട്.
അമിതമായ സെന്‍സിറ്റിവിറ്റി, ഉത്കണ്ഠ, വരണ്ടചര്മ്മങ്ങള്, ഉയര്ന്നുനില്ക്കുന്ന ഞരമ്പുകള്‍, ഉറക്കമില്ലായ്മ, അമിതമായ നെഞ്ചിടിപ്പ്, അലര്‍ജി തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്.
ഡോ. കെ.ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: