കൂറ്റനാട് : പട്ടിത്തറ കൃഷി’വന്‍ പരിധിയിലെ മാതൃകാ. കര്‍ഷകനായ തേന്‍കുറിശ്ശി വടക്കെപ്പാട്ട് ടി.വി ചന്ദ്രന് (67) ആണ് 4 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കദളിവാഴകൃഷിയില്‍ വിജയം നേടിയിരിക്കുന്നത.്
എല്ലാ കര്‍ഷകരും ഒരേ കൃഷി ചെയ്യുന്ന പരമ്പരാഗത രീതികള്‍ മാറി വൈവിധ്യ വിള വഴികളിലൂടെ സഞ്ചരിച്ചാല്‍ കാര്‍ഷിക വിജയം നേടാം എന്ന അനു’വ പാഠമാണ് ഈ കര്ഷകന് പറഞ്ഞു തരുന്നത്
പ്രദേശത്തെ വാഴ കര്‍ഷകരെല്ലാം നേന്ത്രവാഴ കൃഷി ചെയ്യുമ്പോള്‍ നേന്ത്രവാഴ കൃഷിയില്‍ നിന്നും മാറി ചിന്തിച്ചതാണ് ടി.വി ചന്ദ്രന്റെ ശൈലിചന്ദ്രന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പട്ടിത്തറ കൃഷി’വനും പിന്തുണ നല്‍കുന്നുണ്ട് നേന്ത്രവാഴ കൃഷി പോലെ വലിയ പരിചരണമോ വളപ്രയോഗമോ കദളിക്ക് ആവശ്യം വരുന്നില്ല എന്നാല്‍ നേന്ത്രകുലയേക്കാള്‍ കൂടി വിലയും കിട്ടുന്നു എന്ന പ്രേത്യകതയും കദളിക്കുണ്ട്.
കാര്യമായ രോഗ കീടാക്രമണങ്ങളും ഇല്ല ഒരു തവണ കന്നു വെച്ചാല്‍ 3 വര്‍ഷം വരെ നിലനിര്‍ത്തും അതില്‍ നിന്നും പൊട്ടി മുളക്കുന്ന തൈകളിലെ കുലകളും ലാഭം ക്ഷേത്രങ്ങളിലേക്കും മറ്റും കദളിക്കുലകള്‍ നല്കുവാന് കരാറെടുത്തവര്‍ ആഴ്ചയിലൊരിക്കല്‍ നേരിട്ടെത്തി കുല വെട്ടിയെടുത്ത് തൂക്കി വാഴ തോട്ടത്തില്‍ വെച്ച് തന്നെ വില നല്കുന്നു ആഴ്ചയില്‍ 350, 400 കിലോ വരെ ല’ിക്കുന്നുണ്ട് ഇപ്പോള്‍ കിലോക്ക് അറുപത് രൂപ വരെ വില ലഭിക്കുന്നുണ്ട് മണ്ഡലകാലവും ക്ഷേത്ര ഉത്സവ സീസണിലും വില വീണ്ടും കൂടും കൂടാതെ വാഴ ഇലകള്‍ വെട്ടുന്നതിന് ഒരു വര്‍ഷത്തേക്ക് പതിനായിരം രൂപ കരാര്‍ ഇനത്തിലും ലഭിക്കുന്നുണ്ട്.’
ഭാര്യ വത്സല കൃഷിയില്‍ ചന്ദ്രന് കൂട്ടായിട്ടുണ്ട്.മക്കള്‍,സത്യനാരായണന് ,സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: