കൂറ്റനാട്: വഴിയോരങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. അനധികൃത അറവു ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമെ ബാര്‍ബര്‍ ഷോപ്പുകളിലെ മാലിന്യങ്ങളും വഴിവക്കില്‍ തള്ളുന്നത് പതിവാകുന്നു.
നാഗലശ്ശേരി പഞ്ചായത്തിലെ കൂറ്റനാട് പെരിങ്ങോട് റോഡരികിലായി പാടത്തേക്കാണ് കഴിഞ്ഞ ദിവസം ബാര്‍ബര്‍ ഷോപ്പ് മാലിന്യങ്ങള്‍ തള്ളിയത്. ബൈക്കിലും ഓട്ടോകളിലുും വന്നാണ് മാലിന്യം തള്ളുന്നത്. ഇത് രാത്രി കാലങ്ങളിലായതിനാല്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താനും കഴിയാറില്ല. പാടശേഖരങ്ങളിലേക്ക് ബാര്‍ബര്‍ഷോപ്പ് മാലിന്യങ്ങളും മറ്റും തള്ളുന്നത് കല്ഷകരെ കുറച്ചൊന്നുമല്ല വലക്കുന്നത്.
ചാലിശ്ശേരി പെരുമ്പിലാവ് പാതയിലെ താണത്തറ പാലത്തിന് മുകളില്‍ കോഴിവേസ്റ്റ് കൊണ്ട് വന്ന് തള്ളിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. പിന്നീട് കുറച്ച് ദിവസത്തേക്ക് ദുര്‍ഗന്ധം കാരണം പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. പ്രധാനമായും കാല്‍നടയാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
മാലിന്യം നിക്ഷേപിക്കരുതെന്ന ബോഡ് ഇവിടെയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ ഇത് കാര്യമാക്കാറില്ല. കൂറ്റനാട് മലറോഡ്, കട്ടുപാത തിരുമിറ്റക്കോട് റോഡ്, തൃത്താല വികെ കടവ് റോഡ് എന്നിവിടങ്ങളിലും മലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. വഴിയോരങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: