ഒറ്റപ്പാലം: ലക്കടി പേരൂര്‍ പഞ്ചായത്തില്‍ കുടിവെള്ളത്തിനായി സമരം.രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ മൂന്ന്, നാല്,വാര്‍ഡുകളിലെ വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍പ്രതിഷേധ സമരം നടത്തി.
രാവിലെ 10ന് ആരംഭിച്ച സമരം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി നടന്ന ചര്‍ച്ചയില്‍ 12 ഓടെ അവസാനിച്ചു. ലക്കടിപമ്പ് ഹൗസില്‍നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണു പഴയ ലക്കടി ഭാഗത്ത് എത്തുന്നത്. പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്നു ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയായി.തകരാറിലായ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടി എടുക്കുമെന്നും ജലവിതരണം തടസ്സപ്പെട്ട പ്രദേശത്ത് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുമെന്നും വൈസ് പ്രസിഡന്റ് എം.വിജയകുമാര്‍ ഉറപ്പ് നല്‍കിയതോടെ സമരമവസാനിപ്പിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷൗക്കത്തലി, പി.കെ.എം.മൊയ്തീന്, വി.മുഹമ്മദ്, കെ.രാമന്, സുബൈദ് തങ്ങള്‍,വി.എ.ഖാലിദ്, വി.കുട്ടി സിദ്ദിഖ്, വസന്ത,നബീസ എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: