മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ മൈലാംപാടം കുരുത്തിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് ജൂണ്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്. കഴിഞ്ഞദിവസം ചേര്‍ന്ന സര്വകക്ഷിയോഗത്തിലാണ്തീരുമാനം.
പ്രദേശത്ത് മാലിന്യനിക്ഷേപം വ്യാപകമാകുകയും ലഹരി ഉപയോഗം വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.പ്രദേശത്ത് വ്യാപക പുഴ കൈയേറ്റവും നടക്കുന്നു. സൈലന്റ്വാലി മലനിരകളോടു ചേര്‍ന്നു കിടക്കുന്ന ഭാഗമായതിനാല്‍ ഇവിടെയുണ്ടാകുന്ന മാലിന്യം സംരക്ഷിത മേഖലയേയും ദോഷകരമായി ബാധിക്കും.
കഴിഞ്ഞദിവസം കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈന് കോളശേരിയുടെ അധ്യക്ഷതയിലാണ് കാരാപ്പാടം സ്കൂളില്‍ സര്‍വകക്ഷിയോഗം നടന്നത്.പുഴ കൈയേറ്റം നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് സര്‍വേ നടത്താനും തീരുമാനമായി. പോലീസ് വകുപ്പിന്റെയും വനംവകുപ്പിന്റെയും പരിശോധന കൂടുതല്‍ സജീവമാക്കും.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുരുത്തിച്ചാല്‍ മേഖലയില്‍ വേസ്റ്റ് കുട്ടകള്‍ സ്ഥാപിക്കും.വൈസ് പ്രസിഡന്റ് ഉഷ, കെപിഎസ് പയ്യനെടം, അര്‍സല്‍ എരേരത്ത്, ജോസ് കൊല്ലിയില്‍, സൂര്യകുമാര്‍, മുഹമ്മദാലി, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: