പാലക്കാട്: നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ ജനകീയയജ്ഞത്തിലൂടെ മാലിന്യസംസ്കരണ നടത്തിപ്പിനായി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
പദ്ധതിയുടെ ആദ്യഭാഗം നടപ്പിലാക്കുന്നത് പുതുപ്പള്ളി തെരുവില്‍ സ്ഥിതിചെയ്യുന്ന അറവുശാസ ആദുനികവല്കരിക്കുന്നതിലൂടെയാണ്. ഇതിനായി സംസ്ഥാന ഗവണ്മെന്റ് പത്ത് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് കാണുന്ന രീതിയില്‍ കന്നുകാലികളെ അറക്കുകയും വേര്‍തിരിച്ച് സംസ്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ തുടര്‍ച്ചക്കായി കൊടുമ്പ് പഞ്ചായത്തില്‍ എട്ടര ഏക്കര്‍ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുമെന്നാണ് നഗരസഭ ചെയര്‍പേഴസണ്‍ പ്രമീള ശശിധരന് പറഞ്ഞു.
നിലവില്‍ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് സംസ്കരിക്കുന്നത്.കുടുംബശ്രീ യീണിറ്റുകളിലെ പ്രവര്‍ത്തകര്‍ സഗരസഭയിലുള്പ്പെടുന്ന വീട്, കട എന്നിവിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കുന്നുണ്ട്. മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റ് പരിഷ്കരിക്കുകയാണെങ്കില്‍ ജില്ലയില്‍ ഏറ്റവും മികച്ച സഗരസഭകളിലൊന്നായി മാറാന്‍ പാലക്കാടിന് കഴിയുമെന്നും, പ്രവര്‍ത്തനങ്ങള്‍ ദ്രതഗതിയിലാക്കാന് നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
മാലിന്യസംസ്കരണ പ്ലാന്റിന്റെ പരിഷ്കരണത്തിനായി നഗരസഭ അപേക്ഷ പരിഗണിച്ചതിന്റെ ഭാഗമായി ബാംഗ്ലൂരിലുള്ള അല്‍ഫാത്ത് കമ്പനി പ്ലാന്റ് സന്ദര്‍ശിച്ചു.100 ടണ്‍ മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് നാല്കോടി രൂപയാണ് ചിലവ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: