പട്ടാമ്പി:വി കെ.കടവിന് സമീപത്തെ കരിമ്പനക്കടവില്‍ രണ്ടാമതും അനുവദിച്ചബീവറേജ് ഔട്ട് ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നിളയോരം റസിഡന്‍സ് അസോസിയേഷന്, കേരള മദ്യനിരോധന സമിതി പട്ടാമ്പി യൂണിറ്റ്, ആന്റീ കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് തുടങ്ങിയവ സംയുക്തമായി 14ന് വി.കെ.കടവ് റോഡില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ മാസം രണ്ടാം തിയ്യതിയാണ് കരിമ്പനക്കടവില്‍ ബീവറേജ് ഔട്ട് ലെറ്റ് തുടങ്ങിയത്.ഇതിനെതിരെ ജനങ്ങള്‍ സംഘടിച്ചതോടെ പിന്നീട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് ഇത് താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.പിന്നീട് നാല് ദിവസം മുമ്പ് വീണ്ടും ഇവിടെ ഔട്ട് ലെറ്റ് തുടങ്ങുകയായിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇത് വീണ്ടും തുടങ്ങിയത്.
എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഇപ്പോള്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്. മുമ്പ് ബീവറേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നമ്പര്‍ നല്‍കിയിരുന്നില്ല. ബീവറേജ് നിര്ത്തലാക്കണമെന്നാവശ്യ പ്പെട്ട് സമീപവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഇതില്‍ കക്ഷി ചേരാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.
കോടതി അവധി കഴിഞ്ഞ് ഇതിനെതിരെ പരാതി നല്‍കാം എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ കോടതി അവധി സമയത്തു തന്നെയാണ് ബീവറേജിന് രണ്ടാമതും അനുമതി നല്‍കിയതെന്ന കാര്യം അധികാരികള്‍ മറക്കുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ബീവറേജ് ഔട്ട് ലെറ്റ് വന്നതോടെ ഈ ‘ാഗത്ത് പരിസ്ഥിതി മലിനീകരണം രൂക്ഷമാണ്. പ്ലാസ്റ്റിക്ക് കവറുകളും, കുപ്പികളും, ‘ക്ഷണവേസ്റ്റുകളുമൊക്കെ പുഴയി ലടക്കം നിക്ഷേപിക്കപ്പെടുന്നു.
രാത്രി നേരം പരിസര വീടുകളില്‍ നിന്ന് വെള്ളം എടുക്കലും നടക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്ക്കുംഇതിലെ നടന്ന് പോവാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും പറയുന്നു.ഗ്രാമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചെങ്കിലും മിനുട്സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇവിടെ സ്പെഷല്‍ ഗ്രാമസഭവിളിക്കാന് 289 പേര് ഒപ്പിട്ട അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.പ്രസിഡന്റിന്റെ വാര്‍ഡ് കൂടിയായ ആറിലാണ് ബീവറേജ് നില്‍ക്കുന്നത്.
14 ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ബീവറേജിനെതിരെ മനുഷ്യച്ചങ്ങല നടക്കുക. ഇതുമായി ബന്ധപ്പെട്ട് ഈ വാര്‍ഡില്‍ നിരവധി കുടുംബയോഗങ്ങള്‍ ഇതിനകം നടന്ന് കഴിഞ്ഞുവെന്നും സംഘടനകളുടെഭാരവാഹികളായ ഹുസൈന് തട്ടത്താഴത്തില്, കെ വി ഹുസ്സന്‍ ,എ കെ റിയാസ്, വിനോദ് തൃത്താല, പി.ഷെമീര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: