പാലക്കാട്: ഒലവക്കോട് രമാദേവി നഗറിലെ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.
രമാദേവി നഗര്‍ അനുരാഗില്‍ ശങ്കരനാരായണന്റെ വീട്ടിലാണ് കഴിഞ്ഞജൂണില്‍ പൂട്ടുപൊളിച്ച് അകത്തു കയറി ലാപ്ടോപ്പ്, വെള്ളി ആഭരണം, പണം ഉള്‍പ്പെടെ അരലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചത്. തൃശൂര്‍ ആവണൂര്‍ കുരിയാല്‍ പാലം ശ്രീനുള്ളിപറമ്പില് നിഖില്‍(25)നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി തൃശൂര്‍ വരടിയം കുണ്ടുപറമ്പ് വീട്ടില്‍ അനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന നിഖിലിനെതിരെ പേരാമംഗലം പോലീസ് സ്റ്റേഷനില്‍ നിരവധി കളവ്, കഞ്ചാവ് കേസ്സുകള്‍ നിലവിലുണ്ട്. കളവ് മുതലുകള്‍ കോയമ്പത്തൂരില്‍ വില്പന നടത്തിയതായി പ്രതി സമ്മതിച്ചു.മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
ടൗണ്‍ നോര്‍ത്ത് സിഐ ശിവശങ്കരന്റെ മേല്‍നോട്ടത്തില്‍ എസ്ഐ ആര്.രഞ്ജിത്, എഎസ്ഐ ദിവാകരന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍, ആര്.കിഷോര്‍, കെ.അഹമ്മദ് കബീര്‍, ആര്. വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: