തിരുവനന്തപുരം: ജന്മഭൂമിയുടെ പ്രഥമ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂറി ചെയര്മാന് കൂടിയായ സംവിധായകന് വിജി തമ്പിയാണ് പ്രഖ്യാപനം നടത്തിയത്. കമ്മട്ടിപ്പാടം മികച്ച സിനിമ. ദിലീഷ് പോത്തന് (മഹേഷിന്റെ പ്രതികാരം) മികച്ച സംവിധായകന്.
ഒപ്പം എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിനെ മികച്ച നടനായും വേട്ടയിലെ അഭിനയത്തിന് മഞ്ജു വാര്യരെ മികച്ച നടിയായും തെരഞ്ഞെടുത്തു. പുലിമുരുകനാണ് ജനപ്രിയ ചിത്രം. വൈശാഖ് (പുലിമുരുകന്) ജനപ്രിയ സംവിധായകന്.ഗ്യാലപ്പ് പോളിന്റെ അടിസ്ഥാനത്തില്‍ വിജി തമ്പി, ഷാജി കൈലാസ,് മേനക, ജലജ, ടി. ജയചന്ദ്രന് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മെയ് 28ന് കോട്ടയത്ത് ‘ലെജന്‍ഡ്സ് ഓഫ് കേരള’ അവാര്‍ഡ് നൈറ്റില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കു പുറമെ വന്‍ താരനിരയും അണിനിരക്കും.
മറ്റ് അവാര്‍ഡുകള്‍: സഹനടന്‍-രണ്‍ജി പണിക്കര്‍ (ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം), സഹനടി-രോഹിണി (ഗപ്പി), ഗാനരചയിതാവ്-ഒഎന്‍വി കുറുപ്പ് (കാംബോജി), സംഗീതസംവിധായകന്-എം. ജയചന്ദ്രന് (കാംബോജി), ഗായകന്-സൂരജ് സന്തോഷ് (ഗപ്പി), ഗായിക-ദിവ്യ എസ്. മേനോന് (കലി), തിരക്കഥാകൃത്ത്-ശ്യാം പുഷ്കരന് (മഹേഷിന്റെ പ്രതികാരം), ക്യാമറ-ഗിരിഷ് ഗംഗാധരന് (ഗപ്പി, കലി), ബാലതാരം-രുദ്രാഷ് (കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ).
കലാ സംവിധാനത്തിന് ജോസഫ് നെല്ലിക്കല്‍ (പുലിമുരുകന്), എഡിറ്റര്‍-ജോണ്‍കുട്ടി (പുലിമുരുകന്), ശബ്ദലേഖനം-രാജാകൃഷ്ണന് (വിവിധ ചിത്രങ്ങള്‍) എന്നിവര്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡുകള്‍ നല്‍കുമെന്നും വിജി തമ്പി അറിയിച്ചു. ജൂറി അംഗങ്ങളായ നടി മേനക, ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്, ലെജന്‍ഡ്സ് ഓഫ് കേരള കണ്‍സള്‍ട്ടന്റ് എസ്. വിജയകൃഷ്ണന്, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: