ആലപ്പുഴ: സ്പിരിറ്റ് വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും അന്‍പതിനായിരം രൂപ പിഴയും. കായംകുളം കണ്ടല്ലൂര്‍ പുതിയ വിള വടക്കേവിള കളത്തില്‍ വീട്ടില്‍ ഗോവിന്ദപ്പണിക്കരുടെ മകന് ശ്രീകാന്തി(അക്കു-22)നെ കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ഫെലിക്സ് മേരിദാസ് ശിക്ഷ വിധിച്ചത്.
കീരിക്കാട് ചാപ്രയില്‍ വീട്ടില്‍ അജികുമാര്‍(തിമ്മന് അജി-34), ബുധനൂര്‍ പടിഞ്ഞാറുംമുറി രാജാ മന്ദിരത്തില്‍ രാജന് നായര്‍(47), കീരിക്കാട് മലമേല്‍ ഭാഗം മുറി സുരേഷ് ഭവനത്തില്‍ രാജേഷ്(സുനില്‍-28), കീരിക്കാട് കരുവാറ്റം കുഴി മുറി ചാപ്രയില്‍ കിഴക്കതില്‍ വീട്ടില്‍ പ്രമോദ്(30), പത്തിയൂര്‍ പടിഞ്ഞാറെ മുറി കോട്ടൂര്തെക്കതില് വീട്ടില്‍ സുരേഷ്(31) എന്നിവര്‍ക്കാണ് ശിക്ഷ.
ഒന്നാം പ്രതി അജികുമാറിന്റെ സ്പിരിറ്റ് കച്ചവടത്തില്‍ പങ്കാളിയായിരുന്ന അക്കു സ്വന്തമായി സ്പിരിറ്റ് കച്ചവടം തുടങ്ങിയതോടെ തന്റെ കച്ചവടം കുറഞ്ഞതിലും പ്രതിയുടെ സഹോദരനായ രാധാകൃഷ്ണനെ ദേഹോപദ്രവം ഏല്പ്പിച്ചതിലുമുള്ള വിരോധം തീര്‍ക്കുന്നതിനായി പ്രതികള്‍ സംഘം ചേര്‍ന്ന് ആക്കുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കരീലക്കുളങ്ങര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: