അങ്ങാടിപ്പുറം: വാഹനങ്ങളില്‍ അനധികൃതമായി നടത്തുന്ന കച്ചവടം തടയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങാടിപ്പുറം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അങ്ങാടിപ്പുറം ടൗണില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്ക് ഇത് ഒരേ പോലെ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട്.
ലൈസന്‍സും ടാക്സ് നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. കുഞ്ഞാമ്മുഹാജി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് വാര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: