പാലക്കാട് : വ്യാപരിവ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റിയില്‍ പൊട്ടിത്തെറി. നിലവിലുള്ള ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോബി.വി.ചുങ്കത്ത് അടങ്ങിയ ജില്ലാ കമ്മിറ്റിക്കെതിരെ അച്ചടകനടപടി ഉണ്ടാകുമെന്ന് ഇന്നലെ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ വ്യക്തമാക്കിയത്.
സംഘടനയെക്കാള്‍ വലുത് ആരുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. സംഘടനക്ക് അതീതമാകാന്‍ ശ്രമിച്ച ഭാരവാഹികളെയും ജില്ലാകമ്മിറ്റികളെയും ഇതിനു മുന്‍പും പിരിച്ചു വിട്ടിട്ടുണ്ട്. സംഘടനക്കുള്ളില്‍ നീറിപുകഞ്ഞിരുന്ന വിഷയമാണ് ഇപ്പോള്‍ പുറത്തായത്. കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പില്‍ നിലവിലുള്ള കമ്മിറ്റിക്കെതിരെ മറ്റൊരുഗ്രൂപ്പ് രംഗത്തെത്തിയെങ്കിലും പരാജയപെടുകയായിരുന്നു.
കള്ളവോട്ടും മറ്റും നടന്നിട്ടുണ്ടെന്നായിരുന്നു പരാജയപ്പെട്ടവര്‍ ആരോപിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നിലവിലുള്ള കമ്മിറ്റിയാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. കെ.വി.പ്രേമചന്ദ്രന്റെയും എം.എം.സുലൈമാന്റെയും നേതൃത്വത്തിലുണ്ടായിരുന്നു കമ്മിറ്റിയെ പരാജയപ്പെടുത്തിയാണ് ജോബിയുടെ നേതൃത്വത്തില്‍ സംഘടന പിടിച്ചെടുത്തത്.
ഇതിനെതുടര്‍ന്ന് ജില്ലയിലൊട്ടാകെ സംഘടനയില്‍ ആത്മവിശ്വാസവും ഉണര്‍വും പ്രകടമായിരുന്നു. എന്നാല്‍ സമസ്ത വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഏകോപനസമിതി ഒരു വിഭാഗത്തിന്റെ കൈകളില്‍ അകപ്പെട്ടുവെന്നായിരുന്നു അരോപണം. പഴയതലമുറയില്‍പ്പെട്ട വ്യാപാരികള്‍ക്ക് നിരന്തരമായ അവഗണനയും അപമാനവും അനുഭവിക്കേണ്ടിവന്നെങ്കിലും സംഘടനാ താത്പര്യത്തിന് മേല്‍ അവര്‍ നില്‍ക്കുകായിയിരുന്നു. അതെ സമയം നസിറുദ്ദീനോടൊപ്പം എക്കാലത്തും അടിയുറച്ചു നിന്നയാളായിരുന്നു ജോബി.വി.ചുങ്കത്ത്. ജില്ലാ പ്രസിഡന്റ് പദവിയും സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ അസാമാന്യ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ഇന്നലെ മണ്ണാര്‍ക്കാട് ഏകോപന സമിതി യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിനെത്തിയ ടി.നസിറുദ്ദീനാണ് ജില്ലാ കമ്മിറ്റിക്കെതിരെ നടപടി ഉണ്ടാകുമെന്നാറിയിച്ചത്. ഇതു സംബന്ധിച്ച് നാളെ മൂന്നുമണിക്ക് പാലക്കാട് നടക്കുന്ന ജനറല്‍ ബോഡിയില്‍ വ്ിശദീകരണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംഘടയെ ജില്ലയില്‍ കൂടുതല്‍ കലാപ കലുഷിതത്തിലേക്ക് നയിക്കും. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഏറെയുണ്ടായെങ്കിലും സംഘടയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ ജോബി.വി.ചുങ്കത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബാബുവിന്റെ നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം സംസ്ഥാന കമ്മിറ്റിക്കുമേല്‍ ഉണ്ടായതായാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: