മണ്ണാര്‍ക്കാട്: കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ 16 വീട്ടുകാര്‍ ചേര്‍ന്നുള്ള പള്ളിപ്പാന നടത്തും. നാളെ രാവിലെ അഞ്ച് മണി മുതല്‍ ശനിയാഴ്ച്ച രാവിലെ 6.30 വരെയാണ് പള്ളിപ്പാന നടക്കുകയെന്ന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്രത്തിലേക്ക് പാന നടത്തുന്നതിനുള്ള അവകാശം തട്ടകത്തിലെ 16 വീട്ടുകാര്‍ക്കാണ്. നാല്‍പ്പത്തിമൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ ആചാരം ഇന്നും നടത്തി വരുന്നു. രാവിലെ ഏഴിന് കാല്‍നാട്ടല്‍, കൂറയിടല്‍, 8.30ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, പത്ത് മണിക്ക് പാലക്കൊമ്പ് നാട്ടല്‍ എന്നിവ നടക്കും. തുടര്‍ന്ന ഇരട്ടപന്തം, ഗുരുതി തര്‍പ്പണം, പാനപിടുത്തം, പാനത്തോറ്റം, കേളിപ്പറ്റ്, വൈകിട്ട് നാല് മുതല്‍ ആറ് വരെ പാനയിളക്കം. രാവിലെ 6.30ന് കൂറവലിക്കലോടുകൂടി പള്ളിപ്പാലക്ക് സമാപനമാവും. പാനയാശാന്‍ ചെറായ കടമ്പോട്ടില് ശ്രീധരന് നായര്‍, മുള്ളത്ത് ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കും.പി.രാമചന്ദ്രന്, കുന്നത്തുര്‍ നാരായണന്‍കുട്ടി , എം.പ്രേമരുമാര്, ചന്ദ്രശേഖരന്, രാജീവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: