പാലക്കാട്: പുരോഗമന കലാസാഹിത്യസംഘം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 12 മുതല്‍ 19വരെ പുരോഗമന സംസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
12ന് വൈകീട്ട് ആറിന് കോട്ടമൈതാനത്ത് ജസ്റ്റീസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. 13ന് രാവിലെ പത്തിന് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ചിത്രരചന ക്യാമ്പ് നടക്കും. എന്‍എഫ്ഡിസി മുന്‍ഡയറക്ടര്‍ പി.പരമേശ്വരന് ഉദ്ഘാടനം ചെയ്യും.ദേവിദാസ് വര്‍മ, ശ്രീജ പള്ളം, പ്രമോദ് ക്ലാസ്സെടുക്കും. ബൈജുദേവാണ് ക്യാമ്പ് ഡയറ്കടര്‍. വൈകീട്ട് ആറിന് കോട്ടമൈതാനത്ത് നടക്കുന്ന കേരളം 60 വര്‍ഷങ്ങള്‍ വിഷയത്തില്‍ സെമിനാര്‍ നടക്കും.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ പത്തിന് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ബാല സാഹിത്യ രചനാ ക്യാമ്പും വൈകീട്ട് ആറിന് കോട്ടമൈതാനത്ത് പാലക്കാടിന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ച് സെമിനാറും ഉണ്ടായിരിക്കും. മന്ത്രി എ കെ ബാലന് ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ പത്തിന് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന മലയാളം നോവല്‍ സാഹിത്യം ഇന്ന് സെമിനാര്‍ അശോകന് ചരുവിന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് കോട്ടമൈതാനത്ത് പുരോഗമന സാഹിത്യത്തിന്റെ 80 വര്‍ഷം വിഷയത്തില്‍ സെമിനാര്‍ നടക്കും. 16ന് രാവിലെ പത്തിന് പബ്ലിക് ലൈബ്രറിയില്‍ സി വി ശ്രീരാമന്റെ കഥാലോകത്തെക്കുറിച്ച് ചര്‍ച്ചയുണ്ടായിരിക്കും. വൈകീട്ട് ആറിന് കോട്ടമൈതാനത്ത് സംസ്കാരിക സന്ധ്യ നടക്കും.17ന് രാവിലെ പത്തിന് പബ്ലിക് ലൈബ്രറിയില്‍ വനിതാ ശില്പശാലയും വൈകീട്ട് ആറിന് കോട്ടമൈതാനത്ത് കവിയരങ്ങും നടക്കും.
18ന് രാവിലെ പത്തിന് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പ്രസാധനവും പുതിയ വായനയും ചര്‍ച്ച നടക്കും വൈകീട്ട് ആറിന് കോട്ടമൈതാനത്ത് നടക്കുന്ന സംസ്കാരിക സായാഹ്നം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് ഉദ്ഘാടനം ചെയ്യും. ശിര്‍പ്പി ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തും. 19ന് രാവിലെ പത്തിന് പബ്ലിക് ലൈബ്രറിയില്‍ ചിത്രകലയുടെ വര്‍ത്തമാനത്തെക്കുറിച്ച് സെമിനാര്‍ നടക്കും.
വൈകീട്ട് ആറിന് കോട്ടമൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ലെനിന് രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. എം.ബി രാജേഷ് എം പി അധ്യക്ഷത വഹിക്കും. പ്രിയാനന്ദനന്, സുരഭി ലക്ഷ്മി, വിധുവിന്‍സെന്റ്,നേമം പുഷ് രാജ് പങ്കെടുക്കും. സംസ്കാരികോത്സവത്തോടാനുബന്ധിച്ച് പുസ്തകോത്സവം, ചലിച്ചിത്രമേള, പുസ്തക പ്രകാശനം നടക്കും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ടി ആര് അജയന്, എ കെ ചന്ദ്രന്‍കുട്ടി, ഡോ പി കെ പ്രകാശന്, രാജേഷ് മേനോന് പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: