ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുനിസിപ്പല്‍ മന്ത്രി പി. നാരായണയുടെ മകന് പി. നിഷിതും(21) സുഹൃത്ത് രാജാ രവിവര്‍മ്മയും കാറപകടത്തില്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ നിഷിത് ഓടിച്ച മെഴ്സിഡസ് ബെന്‍സ് വെള്ളം കയറിയ റോഡിലൂടെ ഓടിച്ച് പോകുമ്പോള്‍ മെട്രോ റെയിലിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു.
കനത്ത മഴയിലാണ് റോഡില്‍ വെള്ളം കയറിയത്. വൈദ്യുതി ബന്ധം താറുമാറായതിനാല്‍ പ്രദേശം ഇരുളിലായിരുന്നു. നാരായണ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടറായിരുന്നു. ഇതിന്റെ കീഴില്‍ നിരവധി എന്‍ജിനിയറിങ്ങ് കോളേജുകളും മെഡിക്കല്‍ കോളേജുകളുമുണ്ട്. ലണ്ടനിലായിരുന്ന മന്ത്രി നാരായണ സന്ദര്‍ശനം റദ്ദാക്കി മടങ്ങിയെത്തി.
















