വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പോലീസായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ഡയറക്ടര്‍ ജെയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ ഭാര്യയുമായ ഹിലാരിക് ളിന്റണ് ഉള്‍പ്പെട്ട ഇ മെയില്‍ വിവാദക്കേസ് മോശമായി കൈകാര്യം ചെയ്തതാണ് കാരണം. അതേസമയം തെരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുമായി ചേര്‍ന്ന് കളിച്ചുവെന്ന ആരോപണം അന്വേഷിക്കുന്നുമുണ്ട്.
എഫ്ബിഐയെ കാര്യക്ഷമമായി നയിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല. കോമിക്കയച്ച കത്തില്‍ ട്രംപ് അറിയിച്ചു. എന്നെപ്പറ്റി അന്വേഷിക്കുന്നില്ലെന്ന് താങ്കള്‍ മൂന്നു തവണ എന്നെ അറിയിച്ചത് ഞാന്‍ അംഗീകരിക്കുന്നു. എങ്കിലും താങ്കള്‍ ബ്യൂറോയെ നയിക്കാന്‍ പര്യാപ്തനല്ലെന്ന നീതി വകുപ്പിന്റെ വിലയിരുത്തല്‍ ഞാന്‍ അംഗീകരിക്കുന്നു. നിയമം നടപ്പാക്കാനും ജനവിശ്വാസമാര്ജ്ജിക്കാനും കഴിയുന്ന പുതിയ മേധാവി എഫ്ബിഐക്ക് വേണ്ടതുണ്ട്. ട്രംപ് കത്തില്‍ തുടരുന്നു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോമിയുടെ നടപടി വിവാദമായിരുന്നു.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ക്ളിന്റനെതിരെ ഇ മെയില്‍ കേസില്‍ അന്വേഷണമുണ്ടെന്ന് കോമി വെളിപ്പെടുത്തിയത്. ഇതാണ് അവരുടെ തോല്‍വിക്ക് പ്രധാനകാരണമായി പറയുന്നത്. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഹിലാരിക്ക് പറഞ്ഞുകൊടുത്തുവെന്നാണ് ഇപ്പോള്‍ കോമിക്കെതിരെ ഉയരുന്ന ആരോപണം. അതിനാല്‍ കോമിയെ പുറത്താക്കണമെന്ന് പുതിയ ഡപ്യൂട്ടി അറ്റോര്‍ണി റോഡ് റോസസ്റ്റൈന് ം്രടപിനോട് ശുപാര്‍ശ ചെയ്തിരുന്നു.
















