വലപ്പാട്: പൊക്കമില്ലായ്‌മയാണെന്റെ പൊക്കമെന്ന് ഉറക്കെ പാടിയ കവി കുഞ്ഞുണ്ണമാഷുടെ ചിന്തകള്‍ക്ക് ഹിമാലയപൊക്കമുണ്ട് എന്ന് തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ് പറഞ്ഞു. കവി കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനനാളില്‍ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം നടന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുണ്ണിമാഷിന് സമുചിതമായ സ്മാരകമെന്ന സ്വപ്‌നം സര്‍വ്വമലയാളികളുടെതുമാണെന്നും അടുത്ത ജന്മദിനത്തിനുമുമ്പെങ്കിലും പൂര്‍ത്തികരിക്കുവാന്‍ സാധിക്കുമെന്ന് യോഗം പ്രത്യാശിച്ചു. തപസ്യ ഭാരവാഹികളായ സംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് വി.സി.ബിരാജ്, പി.വി. രഞ്ജിത്ത്, ഡോ.ജയപ്രകാശ്, കേശവരാജ് എന്നിവര്‍ പങ്കെടുത്തു.
















