കല്‍പ്പറ്റ: ജില്ലയിലെ എല്‍.പി.ജി.ഉപഭോക്താക്കളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദേ്യാഗസ്ഥരും, ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം മെയ് 24ന് വൈകുന്നേരം 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിക്കും. പരാതികള്‍ മെയ് 15ന് വൈകീട്ട് 03 ന് മുമ്പായി താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ, ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ തപാല്‍ മുഖേനെയോ സമര്‍പ്പിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: