മാനന്തവാടി:എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ശുചിത്വമിഷന്റെ ഭാഗമായി കുട്ടികളില്‍ മാലിന്യം നിര്‍മ്മാര്‍ജനത്തിന്റെ സന്ദേശം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശനുസരണം കുട്ടികളോടൊത്തുകൂടി വൃത്തിയുള്ള ലോകമൊരുക്കാം എന്ന സന്ദേശം ഉയര്‍ത്തി ചക്ക മാങ്ങ തേങ്ങ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാനന്തവാടി നഗരസഭ ചെയര്മാന് വി.ആര്. പ്രവീജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നിണ്ട് നില്ക്കുന്ന ക്യാമ്പില്‍ 75-ഓളം കൂട്ടികളാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: