കൽപ്പറ്റ:കൽപ്പറ്റ എംഎൽഎയും മാനന്തവാടി എം എൽ എ യും വയനാട്ടിലെ വൻകിട ഭൂമാഫിയകൾക്കൊപ്പമാണെന്ന് വയനാട് വികസന സമിതി ആരോപിച്ചു.ഒ.കെ.കേളുവിന്റെ മണ്ഡലത്തിലുള്ള കാഞ്ഞിരത്തിനാൽ, കൈതക്കൊല്ലി ഭൂസമരങ്ങൾ കണ്ടില്ലന്ന് നടിച്ച് പ്രദേശത്തുള്ള വൻ ഭൂമാഫിയകൾക്ക് വേണ്ടി റവന്യൂ മന്ത്രിയെ സ്വാധീനിച്ചു.വയനാട് മെഡിക്കൽ കോളേജിന്റെ സ്ഥലത്ത് നിന്നും ലഭിക്കുന്ന മണ്ണ് യാതൊരു നിയമ നടപടിയും പാലിക്കാതെ സ്വകാര്യ വ്യക്തികൾക്ക് വിറ്റു.ഇതിൽ കൽപ്പറ്റ എംഎൽഎ അടക്കമുള്ളവർക്ക് പങ്കുണ്ട് .കൽപ്പറ്റ പള്ളിത്താഴെ റോട്ടിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടം എല്ലാ നിയമങ്ങളും അട്ടിമറിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത് ഇതെല്ലാം സ്ഥലം എം എൽ എ യുടെ മൗനസമ്മതത്തോടെയാണ് നടക്കുന്നത് പത്രസമ്മേളനത്തിൽ പി.പി.ഷൈജൻ, സാലി റാട്ടക്കൊല്ലി തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: