ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായി ബാഹുബലി ചരിത്രകുതിപ്പ് തുടരുകയാണ്. കരിയറിലെ ഏറെ വിലപ്പെട്ട അഞ്ചു വര്‍ഷങ്ങളാണു പ്രഭാസ് ബാഹുബലിക്കായി നീക്കി വച്ചത്. ആദ്യ ഭാഗമിറങ്ങി ഒന്നരവര്‍ഷത്തിനു ശേഷമാണു ബാഹുബിലിയുടെ രണ്ടാം ഭാഗം ഇറങ്ങിയത്.
ഈ രണ്ടു ഭാഗങ്ങള്‍ക്കായി പ്രഭാസ് പ്രതിഫലമായി വാങ്ങിയത് 25 കോടി രൂപയായിരുന്നു. പത്തു ദിവസത്തിനകം 1000 കോടി രൂപയാണു ബാഹുബലി സ്വന്തമാക്കിയത്. എന്തായാലും ബോക്സ് ഓഫീസിലെ ചരിത്രവിജയത്തെ തുടര്‍ന്നു പ്രഭാസ് തന്റെ പ്രതിഫലം ഉയര്‍ത്തി.
അഞ്ചു കോടിയാണു പ്രഭാസ് പ്രതിഫലതുകയില് വര്‍ധിപ്പിച്ചിരിക്കുന്നത്. അടുത്ത ചിത്രം മുതല്‍ പ്രഭാസിന്റെ പ്രതിഫല തുക 30 കോടി രൂപയായിരിക്കും. നിലവില്‍ പ്രഭാസ് കരാര്‍ ഒപ്പിട്ടിരിക്കുന്നതു സഹോ എന്ന ചിത്രത്തിലാണ്. 150 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തും. പ്രതിഫലം വര്‍ധിപ്പിച്ചതോടെ പ്രഭാസ് ഇപ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം എത്തിക്കഴിഞ്ഞു.
സല്മാന് ഖാന് ആണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ മുമ്പില്‍. അറുപതു കോടിയാണു സല്മാന് പ്രതിഫലമായി വാങ്ങിക്കുന്നത്. ആമിര്‍ ഖാന് 55-60 കോടിയാണ് പ്രതിഫലം. ഷാരുഖിനാകട്ടെ ഇത് 40-45 കോടിയും.
അക്ഷയ് കുമാര്‍ വാങ്ങിക്കുന്ന പ്രതിഫലം 35 മുതല്‍ 40 കോടി വരെയാണ്. പ്രതിഫലം കുറവാണെങ്കിലും വര്‍ഷത്തില്‍ നാല് അഞ്ച് സിനിമകള്‍ താരത്തിന്റെതായി റിലീസ് ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ പറയുന്ന സൂപ്പര്‍ താരങ്ങളെക്കാള്‍ നികുതിയടക്കുന്നത് അക്ഷയ് കുമാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: