മഞ്ചേരി: കരിങ്കല്‍ ക്വാറിയില്‍ എട്ട് ലോഡ് കോഴിമാലിന്യം തള്ളി. മഞ്ചേരി വട്ടപ്പാറയിലാണ് സംഭവം. ജനവാസകേന്ദ്രത്തിന് സമീപത്തെ ക്വാറിയില്‍ രാത്രിയുടെ മറവിലാണ് മാലിന്യം നിക്ഷേപിച്ചത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ക്വാറിയിലെ മാലിന്യനിക്ഷേപം കണ്ടെത്തിയത്.
മഴപെയ്താല്‍ ഈ മാലിന്യം സമീപത്തെ കിണറുകളിലേക്ക് ഒഴുകിയെത്തും. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാലിന്യം നീക്കം ചെയ്യണമെന്നും നിക്ഷേപിച്ചവരെ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ അനില്‍കുമാര്‍, ജ്യോതിഷ് മഞ്ചേരി, രാജഗോപാല്‍, സുധീര്‍, ജയപ്രകാശ്, രാജേഷ്, സുരേഷ് ബാബു, കൃഷ്ണനുണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: