കൊച്ചി: സാമൂഹ്യ വിരുദ്ധ ശല്യം മൂലം വിദ്യാര്‍ത്ഥികള്‍ പഠന അസാനിപ്പിക്കുന്ന സ്ക്കൂളെന്ന പേര് ചിറ്റൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍വി സ്ക്കൂളിനുള്ളതാണ്. ഒന്നുമുതല്‍ 4 വരെ റോഡിനൊരുഭാഗത്തും, മറുഭാഗത്ത് 5 മുതല്‍ ഹയര്‍സെക്കന്ററി സ്ക്കൂള് വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. പണ്ഡിറ്റ് കറുപ്പന് പഠിപ്പിച്ചതും രാജകുടുംബാംഗങ്ങള്‍ക്കായി തുടങ്ങിയതുമായ സ്ക്കൂളാണിത്.
ടൗണിന്റെ ഹൃദയഭാഗത്ത് ആവശ്യത്തിന് കെട്ടിടങ്ങളും പഠന സൗകര്യവും ക്രമീകരിച്ചിട്ടും ഡിവിഷന് കുറക്കേണ്ടിവന്ന സ്ക്കൂളെന്ന ഖ്യാതിയുമുണ്ട്. രക്ഷാകര്‍ത്താക്കള്‍ക്ക് വിദ്യാര്‍ത്ഥികളെ ഈ സ്ക്കൂളിലേക്കയക്കാന് ഭയമാണ്. കാരണം മയക്കുമരുന്ന് മുതല്‍ സര്‍വ്വ ദുര്നടപടികളുടേയും കേന്ദ്രമായി സ്ക്കൂള് പരിസരം മാറിയിട്ട് വര്‍ഷങ്ങളായി.
ഇക്കൊല്ലം ക്യാമറകള്‍ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധരെ ഒഴിവാക്കാനാണ് കോര്പ്പറേഷന് തീരുമാനിച്ചിട്ടുള്ളത്. പക്ഷേ നടപടിയില്ല. ബ്രിട്ടിഷ് ഭരണകാലത്ത് സ്ഥാപിതമായ സ്ക്കൂളില്‍ ഒട്ടനവധി മഹാരഥന്മാര് പഠിച്ചിട്ടുണ്ട്. എന്നിട്ടും എന്താണിത്ര അവഗണനെന്നാണ് പരിസര വാസികള്‍ ചോദിക്കുന്നത്.
സര്‍വ്വാണി സ്ക്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ചോര്‍ച്ചക്ക് കാത്തിരിക്കുന്ന സ്വകാര്യ മാനേജ്മെന്റുകള്‍ പോലീസില്‍ പിടിമുറുക്കിയോയെന്ന് ജനം സംശയിക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകര്‍. സ്ക്കൂള് സംരക്ഷിക്കാന്‍ തയ്യാറെടുത്ത് നില്ക്കുന്ന കോര്പ്പറേഷന്. നാടിന് കരുത്തേകേണ്ട പുതു തലമുറയെ വാര്‍ത്തെടുക്കേണ്ട ഈ സ്ഥാപനത്തിന്റെ നാശത്തിന് കാതോര്‍ത്തിരിക്കുന്നവര്‍ ആര്? അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: