കൊല്ലങ്കോട്: ഇരട്ടത്തലയന്‍ പാമ്പിനെ വില്പന നടത്താന്‍ വാടയ്ക്ക് വീട് എടുത്ത് താമസിച്ച സംഘത്തെ രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.
പയ്യല്ലൂര്‍ കാച്ചാംകുറിശ്ശി റോഡില്‍ കൊമ്പന്‍കാട് സമീപം പാതയോരത്തുള്ള എസ് ബി മേനോന് സ്കന്ദകൃപ എന്ന ഇരുനില വീട് വാടകയ്ക്ക് എടുത്താണ് ഇരുതലമൂരിയെ വില്പന നടത്തുന്നതിനായി സംഘം താമസിച്ചിരുന്നതായി പറയുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നും 10 ലക്ഷം രൂപയ്ക്ക് ഇരുതലമൂരിയെ വാങ്ങിയതായും കച്ചവടം നടത്തിയാല്‍ കോടികള്‍ വില ലഭിക്കുമെന്നും ഉദ്ദേശിച്ചാണ് ഏഴ്പേര് അടങ്ങുന്ന സംഘം ഇതിനു തയ്യാറായത്.
ഒരു മീറ്റര്‍ ഇരുപത്തിരണ്ട് സെന്റീമീറ്റര്‍ നീളവും നാലു കിലോഗ്രാം തൂക്കവും ഉള്ളതാണ് ഇരുതലമൂരി. അന്ധവിശ്വാസികളും അധോലോക മാഫിയകളും സമ്പത്ത് കുമിഞ്ഞുകൂടും എന്നു കരുതിയാണ് മോഹവില കൊടുത്ത് ഇരുതലമൂരി വാങ്ങുന്നതായി പറയപ്പെടുന്നത്.
പയ്യല്ലൂര്‍ തുളസി നിവാസില്‍ ഷിജോയ് (38) ഇടനിലക്കാരനായി കച്ചവടം നടത്താന്‍ എറണാകുളത്തു നിന്നും ഒരു സംഘം എത്തിയപ്പോഴാണ് വനപാലകര്‍ എത്തിയത്. കച്ചവടത്താനായി വന്ന സംഘം രക്ഷപ്പെട്ടതായും ഇടനിലക്കാരനായ പയ്യല്ലൂര്‍ ഷിജോയെ ഉപാധികളോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചു കൂടെയുണ്ടായിരുന്നതും വീട് വാടകക്ക് എടുത്തതുമായ മുതലമട പഞ്ചായത്തിലെ ആട്ടയാമ്പതി ഊര്‍ക്കുളം കാട് വന്‍ ഭൂഉടമയുടെ മകന് ബാബു (30) തിരുനെല്‍വേലി മേലേ പാളയംകോട്ട ഗോമതിനായകം (36), തിരുനെല്‍വേലി പാളയംകോട്ട അരുള്‍ രാജ് (34), പൊള്ളാച്ചി ശക്തിവേല്‍ (46), പൊള്ളാച്ചി മണികണ്ഠകുമാര്‍ (42). രാമനാഥപുരം മുത്തു പാണ്ഡ്യന് (29),എറണാകുളം സ്വദേശി സനല്‍ കുമാര്‍ (35) എന്നിവരാണ് പിടിയിലായത്. സംഘത്തിന്റെ ഫോര്‍ഡ് കാറും ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.
കൊല്ലങ്കോട് സെക്ഷന്‍ ഫോറസ്റ്റ് ജീവനക്കാരായ എസ്എഫ്ഒ വി.എ സതീഷ്, ബിഎഫ്ഒ മണികണ്ഠന്, ഷാജുമോന്‍ നെല്ലിയാമ്പതി ഫ്ളയിംഗ് സ്ക്വാഡ് എസ്എഫ്ഒ കെ.പ്രമോദ്, ബിഎഫ്ഒമാരായ ഉണ്ണികൃഷ്ണന്, വിനീത്, ഫിറോസ്, ദേവദാസ,് എന്നിവരാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: