കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല. പല പദ്ധതികളും വെള്ളമില്ലാത്തതിനാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.ഇതോടെ ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
പഞ്ചായത്തിലെ കക്കാട്ടിരിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതി നിലച്ചമട്ടാണ്.കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ദിവസം ടാങ്കിലേക്ക് വെള്ളമെത്തിച്ച് വിതരണം ആരംഭിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടിവെള്ള വിതരണം നടന്നില്ല. പോരായ്മകള്‍ പരിഹരിച്ച് പദ്ധതിയുടെ പ്രയോജനം കാര്യക്ഷമമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: