മാനന്തവാടി : ദമ്പതികള്‍ക്ക് യാദവ സമുദായം ഊരുവിലക്ക് കല്പ്പിച്ചെന്ന പരാതി നിലനില്‍ക്കെ മാനന്തവാടിയില്‍ യാദവസമുദായ പ്രശ്നങ്ങള്‍ പുതിയതലങ്ങളിലേക്ക്. തിങ്കളാഴ്ച്ച രാത്രി സമുദായ ക്ഷേത്രോത്സവമായ മാരിയമ്മന്‍ പൂജയോടനുബന്ധിച്ചാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം.
കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലേക്ക് താഴെയങ്ങാടി ക്ഷേത്രപരിസരത്തുനിന്നും വന്ന താലപ്പൊലി ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന മൊബൈലില്‍ പകര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ആചാരപ്രകാരം അനുവദനീയമല്ലാത്ത വിഗ്രഹത്തിന്റേയും കുംഭത്തിന്റേയും ദൃശ്യങ്ങളും പകര്‍ത്തി. ഇതിനിടെ താലപ്പൊലിയേന്തിയ സ്ത്രീകളുടെ ദൃശ്യങ്ങളും പകര്‍ത്തിയതായി സമുദായ നേതാക്കള്‍ പറഞ്ഞു. എരുമത്തെരുവിലെത്തിയപ്പോള് ഘോഷയാത്രയുടെ ഇടയിലേക്ക് അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതായും നേതാക്കള്‍ പറഞ്ഞു. താലപ്പൊലിയേന്തിയ സ്ത്രീകളില്‍ രണ്ട് പേര് ഇതോടെ അര്‍ച്ചന തട്ടടക്കം മറിഞ്ഞുവീണു. ഇവരോട് ശ്രീജിത്ത് അസഭ്യവര്‍ഷം ചൊരിഞ്ഞതായും മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്.
ഭക്തിനിര്‍ഭരം വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരഅനുഷ്ടാനങ്ങളുടെ ഭാഗമായുള്ള ചടങ്ങുകള്‍ ഇതോടെ തടസ്സപ്പെട്ടു. ഭാവിയില്‍ സ്വര്ണ്ണപ്രശ്നപരിഹാരം കാണേണ്ടതായി വന്നുവെന്നും സമുദായ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങളായി അഡ്വ ശ്രീജിത്ത് പെരുമനയും സംഘവും മാധ്യമങ്ങളിലൂടെ സമുദായത്തെ തേജോവധം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ കുറ്റപ്പെടുത്തി. തങ്ങളുടെ ആചാരനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഗോവിന്ദരാജിനെയും കുടംബത്തേയും വിലക്കിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാത്തി. കഴിഞ്ഞദിവസത്തെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സമുദായ നേതാക്കള്‍ പറഞ്ഞു.
തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് എരുമത്തെരുവ് സ്വദേശികളും സമുദായ അംഗങ്ങളുമായ ബാബു, ജിജേഷ്, ശ്യാമള, ഉമ എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാ ണ്. ഇവര്‍ രാത്രി മാനന്തവാടി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വ ശ്രീജിത്ത് പെരുമനക്കെതിരെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കേസ്സെടുത്തിട്ടുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് അരുണ്‍-സുകന്യ ദമ്പതികളുടെ മാതാപിതാക്കളായ ഗോവിന്ദരാജ്, സുജാത, സ ഹോദരന് ഗോകുല്‍ , അഭിഭാഷകനായ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന എന്നിവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: