മാവുങ്കാല്‍: മടിക്കൈ പഞ്ചായത്തിലെ മണക്കടവ് തുടര്‍ച്ചയെന്നോണം ആരംഭിക്കുന്ന ശുദ്ധജല വിതരണ പദ്ധതി പ്രദേശത്തെ ജനങ്ങളെ ഭയാശങ്കയിലാഴ്ത്തുന്നു. നിലവില്‍ 15 എച്ച്പി പവറില്‍ നാല് പമ്പുകള്‍ വെച്ച് ശുദ്ധജല വിതരണം നടക്കുന്നുണ്ട്.
വിശാലമായ മടിക്കൈ വയല്‍, തീയ്യര്‍പ്പാലം, കണിച്ചിറ, കാലിച്ചാംപൊതി, ആലയി, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ അരയി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ എണ്‍പത് ശതമാനം പേരും മണക്കടവ് വഴി വരുന്ന ഈ ചെറിയ തോടിന്റെ ജല ലഭ്യതയെ ആശ്രയിച്ച് കൃഷി ചെയ്താണ് ജീവിക്കുന്നത്.
വാഴ, നെല്ല്, നാളികേരം തുടങ്ങിയവ കൃഷി ചെയ്യുന്ന ഇവിടുത്തെ കൃഷിക്കാര്‍ക്ക് വീട്ടാവശ്യത്തിനും നിലവിലുള്ള അവസ്ഥയില്‍ വെള്ളം തികയാത്ത അവസ്ഥയാണ് ഉള്ളത്. നിലവിലുള്ള പദ്ധതി വന്നതിന് ശേഷം ഈ പ്രദേശങ്ങളില്‍ ഉണ്ടായ ജനസാന്ദ്രതയും പാര്‍പ്പിടങ്ങളുടെ പെരുപ്പവും കണക്കിലെടുത്താല്‍ തന്നെ ഇനി വരുന്ന കാലഘട്ടങ്ങളുടെ ജല ലഭ്യത ഭീഷണിയായിരിക്കുകയാണ്.
ജല ലഭ്യത കുറഞ്ഞിരിക്കുന്ന അവസ്ഥയിലാണ് 10 എച്ച്പി പവറില്‍ പുതിയ പമ്പിംഗ് ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കാലങ്ങളായി തുടര്‍ന്ന് വരുന്ന ജീവിത മാര്‍ഗ്ഗവും നിലനില്‍പ്പ് സംവിധാനവും അവതാളത്തിലാക്കുന്ന ക്രമീകരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ആശ ങ്കയ്ക്ക് പരിഹാരം കാണാതെ പുതിയ പദ്ധതി അനുവദിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: