അഭ്രപാളികള്‍ക്കപ്പുറം പൊതുജനങ്ങളുടെ സ്നേഹവും ബഹുമാനവും നേടിയ നടനാണ് നാനാ പടേക്കര്‍. നാനയുടെ വ്യക്തി പ്രഭാവത്തെ കുറിച്ച് നമ്മുക്കേവര്‍ക്കും അറിവുള്ളതാണ്. അദ്ദേഹം തന്റെ സ്വത്തിന്റെ 90 ശതമാനവും പാവപ്പെട്ടവര്‍ക്കായി ദാനം ചെയ്തു. കൂടാതെ മറാത്തവാഡ മേഖലയില്‍ ആത്മഹത്യ ചെയ്ത 62ല്‍ പരം കര്‍ഷക കുടുംബങ്ങള്‍ക്ക് 15000 രൂപ വീതം നല്കി സഹായിച്ചു. 112 കര്‍ഷക കുടുംബങ്ങളെ അദ്ദേഹം നേരിട്ടെത്തി സന്ദര്‍ശിച്ചു.
ഇപ്പോഴിതാ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനും അദ്ദേഹം ആശ്വാസമാകുകയാണ്. നാനാ പടേക്കറിനൊപ്പം നടന് മകരന്ദ് അനസ്പുരയും ദൗത്യത്തില്‍ പങ്കാളിയായി സൈനികരുടെ കുടുംബത്തെ സഹായിച്ചു വരികയാണ്. സൈനികരുടെയും അദ്ധസൈനികരുടേയുമായി 400ഓളം കുടുംബങ്ങളെ അദ്ദേഹം സഹായിച്ചു കഴിഞ്ഞു. നാനയും മകരന്ദും ചേര്‍ന്ന് പൂനെ ആസ്ഥാനമാക്കി നടത്തി വരുന്ന ‘നാം'(NAAM) ഫൗണ്ടേഷനിലൂടെയാണ് സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചത്. വീരമൃത്യു വരിച്ച ഒരോ സൈനികന്റെ കുടുംബത്തിനും 2.5 ലക്ഷം രൂപയാണ് ഫൗണ്ടേഷന് നല്‍കിയത്. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 10 കോടി രൂപയാണ് ഫൗണ്ടേഷന് ചിലവാക്കിയത്.
പ്രതിരോധ മന്ത്രാലയത്തെ സമീപിച്ച ‘നാം’ ഫൗണ്ടേഷന്, വീരമൃത്യു വരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചു. അവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാര തുക സമാഹരിച്ച് നല്‍കുകയും ചെയ്തു.
പട്ടാളക്കാര്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ നാന എല്ലായെപ്പോഴും തുറന്നടിച്ചാണ് സംസാരിക്കാറുള്ളത്. പാക്കിസ്ഥാന് താരങ്ങള്‍ക്കായി വാദിച്ച ഒട്ടേറെ ബോളിവുഡ് നടന്മാരെ നമ്മുക്ക് അറിയാം. എന്നാല്‍ നാനയുടെ ഭാഷ്യത്തില്‍ ഇവരെല്ലാം കാപട്യം നിറഞ്ഞവരാണ്. യഥാര്‍ത്ഥ താരങ്ങള്‍ സൈനികരാണെന്നാണ് നാന പറയുന്നത്.
സമൂഹത്തെ ഇത്രയധികം ആത്മാര്‍ത്ഥതയോടെ സഹായിക്കുന്നവര്‍ ബോളിവുഡില്‍ ചുരുക്കമാണ്. നാന, അക്ഷയ് കുമാര്‍ എന്നിവരെ പോലുള്ളവര്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് താങ്ങായി മാറുമ്പോഴാണ് മറ്റ് ചില ബോളിവുഡ് താരങ്ങള്‍ പാക്കിസ്ഥാനി അഭിനേതാക്കള്‍ക്ക് വേണ്ടി വാദിക്കുന്നതിന് സമയം പാഴാക്കുന്നത്.
ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് എന്നിവരും സൈനികരുടെ കുടുംബത്തിന് നിരന്തരം സഹായഹസ്തവുമായി എത്തുന്നവരാണ്. സൈനികരുടെ കുടുംബത്തിന് ആശ്വാസവും തണലുമായി നിരവധി പ്രമുഖര്‍ ഇനിയും കടന്നുവരട്ടെയെന്ന് നമ്മുക്ക് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: