മാനന്തവാടി:കൊയിലേരി റോഡില്‍ നിന്ന് ആരംഭിച്ച് പ്രതീക്ഷാ നഗറില്‍ എത്തുന്ന താന്നിക്കല്‍ പമ്പ്ഹൗസ്പയ്യമ്പളളി റോഡ് ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നു. മാനന്തവാടിയില്‍ നിന്ന് പയ്യമ്പളളിയിലേക്ക് എത്താനുളള ഏറ്റവും എളുപ്പമുളള റോഡാണിത്.അതുകൊണ്ട് തന്നെ കുറുവാ ദിപിലേക്കുളള വിനോദസഞ്ചാരികളും മറ്റും ഈ റോഡിനെയാണ് കൂടുതലായി ആശ്രയിക്കാറ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുാകര്‍ പലവട്ടം നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും അവഗണന മാത്രമാണ് ഫലമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാനന്തവാടി പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുളള റോഡുകളിലൊന്നാണിത്. കേവലം രണ്ട് കിലോമീറ്ററോളം മാത്രം ദൈര്‍ഘ്യമുളള റോഡ് വീതി കൂട്ടി ടാറിങ് നടത്തിയാല്‍ കുറുവാ ദ്വീപിലേക്കുളള യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകും. പാടുകാണ, മിയല്ക്കുനി കോളനികളിലുളളവരുടെ ഏക ആശ്രയമാണിത്.പാടേ തകര്‍ന്ന റോഡിലൂടെയുളള യാത്ര അതീവ ദുഷ്കരമാണ്. റോഡ് ടാറിങ് നടത്തിയിട്ട് ഏറെ വര്‍ഷങ്ങളായി. എന്നാല്‍ അതിന് ശേഷം ഒരിക്കല്‍ പോലും റോഡ്പൂര്‍ണമായി റീട്ടാറിങ് നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പേരിനെങ്കിലും അറ്റകുറ്റപണി നടത്തിയിട്ട് പോലും വര്‍ഷം രണ്ട് കഴിഞ്ഞു.കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ പോലും പ്രധാന പ്രചാരണ വിഷയമായിരുന്നു ഈ റോഡിന്റെ ശോച്യാവസ്ഥ. തിരഞ്ഞെടുപ്പ് സമയത്ത് നല്കിയ ഉറപ്പുകള്‍ വിജയിച്ച ശേഷം ജനപ്രതിനിധികള്‍ മറന്നെന്നാണ് വോട്ടര്‍മാരുടെ ആക്ഷേപം. മഴക്കാലത്ത് റോഡ്തോടായി മാറുന്ന അവസ്ഥയാണുളളത്.മഴക്കാലം പിടിക്കുന്നതിന് മുമ്പായി അറ്റകുറ്റപ്പണിയെങ്കിലും ഏടുത്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: