കൊല്ലം: സൈക്കിളില്‍ നിന്നും വീണ് കൈക്ക് പൊട്ടലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒമ്പതാം ക്ലാസുകാരന്‍ മരണക്കിടക്കയിലായിട്ട് പതിനൊന്ന് നാള്‍. കൊല്ലം ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ അനാസ്ഥയെത്തുടര്‍ന്നാണ് വടക്കേവിള ശ്രീവിലാസം നഗര്‍ അബിനിവാസില്‍ അബിയുടെ നില അതീവഗുരുതരാവസ്ഥയിലായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഏപ്രില്‍ 27നാണ് സൈക്കിളില്‍ നിന്ന് വീണ അബിയെ ആശുപത്രിയിലെത്തിച്ചത്. കൈയ്‌ക്ക് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് 28ന് രാവിലെ ഏഴരയ്‌ക്ക് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടക്കാത്തതിനെത്തുടര്‍ന്ന് അച്ഛന്‍ എം.അയ്യപ്പന്‍ വിവരം അന്വേഷിച്ചു. അനസ്‌തേഷ്യ നല്‍കുമ്പോള്‍ കുട്ടിക്ക് ശ്വാസംമുട്ടുണ്ടായെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നുമാണ് മറുപടി ല’ിച്ചത്.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അയ്യപ്പന്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ കടന്നു. കുട്ടിയെ അതീവ അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ വെന്റിലേറ്റര്‍ സൗകര്യം ല’ിക്കാത്തതിനെത്തുടര്‍ന്ന് പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അച്ഛന്‍ അയ്യപ്പനും ബന്ധുക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ സം’വിച്ച പിഴവാണ് തന്റെ മകന്റെ ജീവന്‍ അപകടത്തിലാക്കിയിരിക്കുന്നതെന്ന് അയ്യപ്പന്‍ ചൂണ്ടിക്കാട്ടി. കൈ ഒടിഞ്ഞതിന്റെ പേരില്‍ ആശുപത്രിയിലെത്തിയ കുട്ടിയാണ് ഇപ്പോള്‍ മരണക്കിടക്കയിലുള്ളത്. സം’വത്തില്‍ പോലീസിനും മനുഷ്യാവകാശകമ്മീഷനും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനുമൊക്കെ പരാതി നല്‍കി. എന്നാല്‍ ഒരിടത്തുനിന്നും അന്വേഷണം ഉണ്ടായിട്ടില്ല. ഇപ്പോള്‍ത്തന്നെ ലക്ഷക്കണക്കിന് രൂപ ചികിത്സയ്‌ക്കായി ചെലവായി. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പേരിലാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയും പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അബിയുടെ ദുരിതത്തിന് കാരണക്കാരായവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അയ്യപ്പനും അബിയുടെ അമ്മാവന്‍ എ.ബിനുവും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ആര്‍.രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ തുടങ്ങിയവരും പങ്കെടുത്തു.
















