Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റെയില്‍വേ വികസനം അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 11:37 pm IST
in Kozhikode

കോഴിക്കോട്: സ്വകാര്യവല്‍ക്കരണം എന്ന് പ്രചരിപ്പിച്ച് റെയില്‍വേ വികസനം അട്ടിമറിക്കാന്‍ നീക്കം. ഉപയോഗ രഹിതമായിക്കിടക്കുന്ന റെയില്‍വേ ഭൂമി ഉപയോഗിച്ച് വികസനം സാധ്യമാക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ പദ്ധതിയെ അട്ടിമറിക്കാനാണ് സിപിഎമ്മിന്റെയും ഒരു വിഭാഗം ട്രേഡ് യൂണിയനുകളുടെയും നീക്കം.

റെയില്‍വേയുടെ സേവനം അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന റെയില്‍വേ വകുപ്പിന്റെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായി 23 സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ നവീകരണം നടപ്പാക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഉപയോഗരഹിതമായിക്കിടക്കുന്ന 4.3 ഏക്കര്‍ പാട്ടത്തിന് നല്‍കും. ഇവിടെ യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹെലിപ്പാഡ് മുതല്‍ വിശാല പാര്‍ക്കിംഗ് കേന്ദ്രം വരെ 18 ഇന വികസനമാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഷോപ്പിംഗ് മാള്‍, ശീതീകരിച്ച വിശ്രമ ലോഞ്ച്, എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍, സ്വന്തമായി ടിക്കറ്റെടുക്കാവുന്ന കൗണ്ടറുകള്‍, നടപ്പാതകള്‍ എന്നിവ ഇതിലുള്‍പ്പെടും. 75 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. റെയില്‍വേക്ക് പണച്ചെലവില്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

രാജ്യത്ത് 23 സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 10,000 കോടി രൂപ റെയില്‍വേക്ക് അധികമായി ലഭിക്കും. ഇത് റെയില്‍വേയുടെ മറ്റു വികസന പദ്ധതികള്‍ക്കായി ചെലവഴിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയ്‌ക്ക് പരിഹാരം കാണാനാണ് പുതിയ മാര്‍ഗ്ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയത്. 45 വര്‍ഷത്തിനു ശേഷം പാട്ടത്തിനെടുത്ത സ്ഥാപനം സ്ഥലവും കെട്ടിടവും റെയില്‍വേക്ക് തിരിച്ചു നല്‍കണം.

2017 ഫെബ്രുവരി എട്ടിനാണ് ഇതു സംബന്ധിച്ച ആദ്യ വിജ്ഞാപനം പുറത്തിറങ്ങിയത്. ന്യൂദല്‍ഹി റെയില്‍വേ ഭവനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവാണ് അന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് പദ്ധതിയുമായി സഹകരിക്കാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ ഫെബ്രുവരി 24 ന് സ്ഥലം സന്ദര്‍ശിച്ചു. മാര്‍ച്ച് 17ന് പദ്ധതി സംബന്ധിച്ച വിപുലമായ കോണ്‍ഫറന്‍സും നടന്നു. മെയ് 22 നാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്ന പ്രമുഖ സ്ഥാപനങ്ങളില്‍ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ‘ഇന്‍കെല്‍’ എന്നിവയുള്‍പ്പെടും. ഈ സംരംഭത്തെയാണ് സ്വകാര്യവല്‍ക്കരണം എന്ന പേരില്‍ ഇടതുപക്ഷവും ഒരു വിഭാഗം തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നത്. കോഴിക്കോട്ട് മെയ് 11 നാണ് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും റെയില്‍വേ വികസനത്തിനെതിരെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.