മണ്ണാര്‍ക്കാട്: കഴിഞ്ഞ മൂന്ന് ദിവസമായി ആനമൂളിയില്‍ മദ്യവില്‍പ്പനശാല തുടങ്ങുന്നതിനെതിരെ നാട്ടുകാര്‍ നടത്തിവന്ന സമരം അവസാനിച്ചു.
മണ്ണാര്‍ക്കാട് റെസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥലമുടമ മദ്യഷാപ്പിന് സ്ഥലം നല്‍കില്ലെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. ആനമൂളിയിലെ സാബുവിന്റെ സ്ഥലമാണ് മദ്യഷാപ്പിനായി നല്കാന് തീരുമാനിച്ചത്.
ഇവിടെക്ക് മദ്യവുമായി വന്ന വാഹനം നാട്ടകാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.ഇതിനെതിരെ മണ്ണാര്‍ക്കാട് സിഐ, എസ്ഐ എന്നിവര്‍ സംഭവസ്ഥലത്തെത്തി 28 പേരെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തിരുന്നു.രാഷ്ട്രീയപ്രതിനിധികള്‍, നാട്ടുകാരയഎ.പി.സുമേഷ് കുമാര്‍, എം.കെ.ചന്ദ്രന്, രതീഷ്, ബാബൂട്ടി,ടി.എ.സലാം, അഷറഫ്, സോമന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: