മണ്ണാര്‍ക്കാട് : പെരിമ്പടാരി ശ്രീ പോര്ക്കോരിക്കല് ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് അലമാരയും ഭണ്ഡാരവും കുത്തിതുറന്ന് 40000രൂപ കവര്‍ച്ചചെയ്തു.
ഇന്നലെ രാവിലെ 5.30-ന് മേല്‍ശാന്തി ക്ഷേത്രത്തിലെത്തി പാട്ടുവെക്കുന്നതിനായി നോക്കിയപ്പോഴാണ് ഓഫീസ് വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. ഉടന്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കരുണാകരമേനോനെ വിവരമറിയിച്ചു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരവും, ഗണപതി ക്ഷേത്രത്തിന് മുന്‍വശത്തുള്ള ഭണ്ഡാരവും പൊളിച്ചനിലയില്‍ കണ്ടത്.
ഓഫീസിനകത്തുനിന്നും ചുറ്റിക കണ്ടെത്തി. ഡോഗ് സ്കൗഡും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും സിഐ.ഹിദായത്തുള്ള മാമ്പ്ര, എസ്.ഐ.ഷിജു എബ്രഹാം എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: