സമീപകാലത്ത് കാന്‍സര്‍രോഗികളെ കാണാനെത്തുന്നവര്‍ മുടി മുറിച്ചുനല്‍കുന്നതിന് പ്രചാരം വര്‍ധിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായ ഈ രോഗത്തെയും രോഗികളെയും ഇങ്ങനെയൊരു നടപടിയിലൂടെ ആശ്വസിപ്പിക്കാമെന്ന് കരുതുന്നവര്‍ വാസ്തവത്തില്‍ അവരെ അപമാനിക്കുകയല്ലേ ചെയ്യുന്നത്?
കോളജ്/ഹൈസ്കൂള്‍ കുട്ടികളെക്കൊണ്ട് കൂട്ടത്തോടെ മുടി മുറിപ്പിക്കുന്ന ചിത്രം പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കടുത്ത അസ്വസ്ഥതയും ആശങ്കയും ഉണ്ടാകുന്നു.
ജീവിതത്തിലുടനീളം കള്ളനെപ്പോലെ പിന്നാലെയുണ്ട് രോഗം. തനിനിറം അറിയുന്നതു താമസിച്ചാകാം. മുന്‍പേ അറിഞ്ഞാലും കഴിക്കുന്ന ആഹാരത്തിലൂടെയും അദൃശ്യ രാസവസ്തുക്കളിലൂടെയുംരോഗം പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നു. എന്തു കഴിക്കണമെന്നതിലും ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്ക്കുന്നു.
രാസവസ്തുക്കള്‍ ചേര്‍ത്ത് പഴുപ്പിച്ച പഴവര്‍ഗ്ഗങ്ങള്‍, കറിപൗഡറുകള്‍, ശുദ്ധജലത്തില്പോലും എന്‍ഡോസള്‍ഫാന്റെ അംശം. മായമില്ലാത്ത ഏതെങ്കിലുമൊരു ഭക്ഷ്യവസ്തു കിട്ടാന്‍ ഇപ്പോള്‍ വലിയ പ്രയാസമാണ്. കാന്‍സര്‍രോഗിയെ സഹായിക്കാന്‍ താല്പര്യമുള്ളവര് മനം മടുപ്പിക്കുന്ന ഇത്തരം പ്രവൃത്തികളില്‍നിന്ന് പിന്തിരിയുകയും ചികിത്സക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുകയുമാണു വേണ്ടത്.
കരിങ്കുന്നം രാമചന്ദ്രന് നായര്‍,
തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: