ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയില്‍ ട്രോമാകെയര്‍ യൂണിറ്റ് ആരംഭിക്കാനും ന്യൂറോ സര്‍ജന്‍ ഉള്‍പ്പടെ ജീവനക്കാരെ നിയമിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയില്‍ യുടേണുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍ണയിക്കുക, മീഡിയന്‍ ഗ്യാപ്പിലൂടെ സൈക്കിള്‍, ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈഭാഗങ്ങള്‍ അടയ്‌ക്കുക, ഗതാഗത തടസം ഒഴിവാക്കുന്നതിനും പരിസരമലിനീകരണം തടയുക, എഎസ് കനാലിലേക്ക് വീണ് കിടക്കുന്ന മരം മുറിച്ച് നീക്കി കനാല്‍ വൃത്തിയാക്കാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എം.ഇ. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി. തഹസില്‍ദാര്‍ പി.എം. മുഹമ്മദ് ഷെറീഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ആര്‍. ജയേഷ്, ആര്‍. ഉഷ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു വിനു, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, പി.കെ. ഫസലുദ്ദീന്‍, പി.എസ്. ഗോപിനാഥപിള്ള, ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: