കല്‍പ്പറ്റ:1951 ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മസ്ഥാപന വകുപ്പ് നിയമങ്ങളും ചട്ടങ്ങളും സമഗ്രമായി പരിഷ്ക്കരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മറ്റിയുടെ സിറ്റിംഗ് മേയ് 18ന് രാവിലെ 11 ന് തലശ്ശേരി തിരുവങ്ങാട് ദേവസ്വത്തില്‍ നടക്കും. നിയമങ്ങളും ചട്ടങ്ങളും പരിഷ്ക്കരിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സിറ്റിംഗില്‍ പങ്കെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നേരിട്ട് കമ്മറ്റിയ്ക്ക് സമര്‍പ്പിക്കാമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: